എലൈറ്റ് മീറ്റ് സംഘടിപ്പിച്ചു

ഫര്‍വാനിയ: ”ആകാശം അകലെയല്ല” എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഫര്‍വാനിയ ഒക്ടോബര്‍ 26ന് റിഗ്ഗായി സിംഫണി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സ്റ്റുഡന്‍റ്സ് കോണ്‍ഫറന്‍സിന്‍റെ ഭാഗമായി പ്രവാസ ലോകത്തെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി എലൈറ്റ് മീറ്റ് സംഘടിപ്പിച്ചു.ശിഹാബ് മാസ്റ്റർ എടമുട്ടം മോഡേൺ പാരന്റിംഗ് എന്ന വിഷയത്തിൽ പ്രസന്റേഷൻ അവതരിപ്പിച്ചു.ജാഫർ ചപ്പാരപ്പടവ് മുഖ്യപഭാഷണം നിർവഹിച്ചു.പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ രക്ഷിതാക്കൾ പ്രവാസി വിദ്യാർഥികളെക്കുറിച്ചുള്ള തങ്ങളുടെ ആശകളും ആശങ്കകളും പങ്കു വച്ചു.മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന എലൈറ്റ് മീറ്റ് ഐസിഎഫ് കുവൈത്ത് വെല്‍ഫെയര്‍ സെക്രട്ടറി അബൂ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ശുഹൈബ് മുട്ടം, അന്‍വര്‍ ബൈലക്കാട്, മൂസക്കുട്ടി പാലാണി,മുഹമ്മദ് ജാസിം തിരുവണ്ണൂര്‍,നാഫി കുറ്റിച്ചിറ എന്നിവര്‍ സംസാരിച്ചു.

Leave a Reply