കലാലയം സാംസ്കാരിക വേദി ; പുസ്തകങ്ങൾ നൽകി

ഷാർജ : ഒ.എൻ.വി സാംസ്കാരിക വേദി ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത സ്‌കൂളുകൾക്ക് ഗ്രന്ഥശാല സജ്ജീകരിക്കുവാൻ പുസ്തകങ്ങൾ സമാഹരിച്ചു നൽകുന്ന പദ്ധതിയിലേക്ക് കലാലയം സാംസ്കാരിക വേദി യു.എ.ഇ പുസ്തകങ്ങൾ നൽകി . ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ഐ.എ.എസ് പവലിയനിൽ ഒ.എൻ.വി , ഐ.എ.എസ് പ്രതിനിധികൾ പുസ്തകം ഏറ്റുവാങ്ങി . കബീർ കെ.സി, നിസാർ പുത്തൻപള്ളി , സുഹൈൽ കമ്പിൽ , ശിഹാബ് തൂണേരി സംബന്ധിച്ചു .

Posted Under

Leave a Reply