Book Test 2018

Book Test 2018

പ്രവാചക ചിന്തയാണ്‌ ലോകത്തേറ്റവും കൂടുതൽ ജനങ്ങൾ സ്വീകരിക്കുന്ന വർത്തമാനകാല ചിന്ത. മുത്ത് നബി (സ) ‘ജീവിതം ദർശനം’ എന്ന പ്രമേയത്തിൽ ഗൾഫിൽ നടന്നു വരുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച് പ്രവാചക ജീവിതത്തെ അധികരിച്ച്‌ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലും ഗ്ലോബൽ അടിസ്ഥാനത്തിലും നടത്തുന്ന പതിനൊന്നാമത്തെ ബുക്‌ ടെസ്റ്റാണിത്. ജനറൽ വിഭാഗത്തിന് വേണ്ടി ‘തിരുനബിയുടെ പലായനം’ എന്ന പുസ്തകവും സ്റ്റുഡന്റസ് വിഭാഗത്തിന് വേണ്ടി ‘Walking with the Prophet’ എന്ന പുസ്തകവുമാണ് ബുക്ക് ടെസ്റ്റിനായി തിരഞ്ഞെടുത്തത്. ജാതി മത വർഗ ബേധമന്യേ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ബുക്ക് ടെസ്റ്റ്. എല്ലാ വർഷവും പ്രവാചകൻറെ വ്യത്യസ്ത ദർശനങ്ങളെ കേന്ദ്രീകരിച്ചാണ് പുസ്തക വിതരണവും വിജ്ഞാന പരീക്ഷയും നടത്തുന്നത്.
നവസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതൽ പേർക്ക്‌ സ്വന്തം വീട്ടിൽ വെച്ച്‌ പങ്കെടുക്കാവുന്ന തരത്തിലുള്ള പരീക്ഷാ രീതിയാണ്‌ കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി നാം സ്വീകരിച്ച്‌ വരുന്നത്‌. സ്വാഭാവികമായും സത്യസന്ധതയും സൂക്ഷ്മതയും നിഷ്കളങ്കവുമായ ജീവിതം പ്രേരിപ്പിക്കുന്ന തുമായ തിരുനബി തങ്ങളെ പ്രകാശിപ്പിക്കുന്ന പുസ്തകത്തെ പറ്റിയുള്ള പരീക്ഷ, അതിനെ സമീപിക്കുന്ന രീതിക്കും ഈ ഗുണങ്ങളൊക്കെ ഉണ്ടാവണമെന്ന ഉത്തമബോധ്യത്തോടു കൂടിയാണ്‌ ബുക്‌ടെസ്റ്റ്‌ നടത്തുന്നത്‌‌. സത്യസനന്ധമായി സമീപിക്കാൻ മനസുള്ളവരായിരിക്കും ബുക്ക് ടെസ്റ്റിൽ പങ്കെടുക്കുന്നവർ.

പുസ്തകങ്ങൾ

ജനറൽ (മലയാളം): തിരുനബിയുടെ പലായനം
പ്രവാചക ചിന്തയാണ്‌ ലോകത്തേറ്റവും കൂടുതൽ ജനങ്ങൾ സ്വീകരിക്കുന്ന വർത്തമാനകാല ചിന്ത. പന്ത്രണ്ടു ദിവസം നീണ്ടു നിന്ന ഒരു ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി കുറിച്ച ഒരു സംഭവമാണ്‌ തിരുനബിയുടെ പലായനം. തിരുനബിയുടെ ഹിജ്‌റയെ വിവിധ ഘട്ടങ്ങളിലൂടെയായി വിശദീകരിക്കുകയാണ്‌ ഈ കൊച്ചു പുസ്തകം. ദൃഢമായ വിശ്വാസത്തിന്റെയും, തിരുസ്നേഹത്തിന്റെ ഉത്തമ മാതൃകകളുടെയും, നേതൃപാഠങ്ങളുടെയും അനേകം ഉദാഹരണങ്ങൾ ഗ്രന്ഥകാരൻ ലളിതമായി അവതരിപ്പുക്കുകയാണ്‌. ഒരു ചരിത്ര സംഭവത്തിന്‌ വേണ്ടിയുള്ള തയ്യാറെടുക്കാൻ നടത്തിയ ആസൂത്രണ മികവിനെ രചയിതാവ്‌ വരച്ചിടുന്നുണ്ട്‌ ഇവിടെ. ബുക്ടെസ്റ്റിന്‌ തിരഞ്ഞെടുത്ത ഈ പുസ്തകം ഒരു മികച്ച വായനാനുഭവം നൽകുമെന്നുറപ്പുണ്ട്‌.

 

സ്റ്റുഡൻസ്‌ (ഇംഗ്ളീഷ്‌): Walking with the prophet(PBUH)
‘Walking with Prophet’ എന്ന പുസ്തകം അതിന്റെ പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ തന്നെ മുത്ത്നബിയുടെ കൂടെയുള്ള ഒരു സഞ്ചാരത്തിനുള്ള ശ്രമമാണ്‌. വിവിധ സമയങ്ങളിൽ വിവിധ കാലയളവിൽ പരന്ന്‌ കിടക്കുന്ന ആ ബൃഹത്‌ ജീവിതത്തിന്റെ ചില മുത്തുകൾ കോരിയെടുത്തു വിദ്യാർത്ഥികളുടെ മനസ്സിലേക്ക്‌ കൃത്യമായ ചില ആശയങ്ങൾ പോസ്റ്റ്‌ ചെയ്യാനുള്ള ശ്രമമാണ്‌ പുസ്തകത്തിന്റെ രചയിതാവ്‌ നടത്തിയിരിക്കുന്നത്‌. ഒരു കൃത്യമായ ഓർഡർ പാലിക്കാതെ പരന്ന്‌ കിടക്കുന്ന ജീവിതത്തിൽ നിന്ന്‌ സന്ദേശങ്ങൾ ഉൾകൊള്ളുന്ന കഥകൾ സരളമായ ഭാഷയിൽ ദുർഗ്ഗാഹ്യമായ വാക്കുകകളോ വാചകങ്ങളോ ഇല്ലാതെ തന്നെ വിവരിച്ചിട്ടുണ്ട്‌. ചെറുതും വലുതും വലുപ്പത്തിനപ്പുറത്തേക്ക്‌ ആശയത്തിനും പ്രാധാന്യം നൽകി കൊണ്ട്‌ ഒരുമിച്ചു കൂട്ടിയ കഥകളുടെ സമാഹാരമാണ്‌ ‘Walking with Prophet‘. നമ്മുടെ വിദ്യാർത്ഥികൾക്ക്‌ മുത്ത്നബിയുടെ ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാര അനുഭവം നൽകാനാവുമെന്നതിനാൽ ഈ പുസ്തകം സ്വീകരിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷ.

©ബുക്ടെസ്റ്റ്‌ കൺട്രോൾ ബോഡ്

Go to exam page – GCC Countries

CLICK TO START

 

Candidates from residing outside GCC Please use below Link

Countries except GCC

START – GLOBAL

 

പരീക്ഷാക്കാലം
നവംബർ 20 മുതൽ ഡിസംബർ 14 വരെയുള്ള ഏത്‌ ദിവസവും സമർപ്പിക്കാവുന്നതാണ്‌)
21 ഡിസംബർ 2018 ഫൈനൽ പരീക്ഷ (രണ്ടാം ഘട്ടം ഓൺലൈൻ)
01 ജനുവരി 2019 പരീക്ഷാ ഫലം
 
 മൂന്ന്‌ വിഭാഗങ്ങളിലായാണ്‌ ബുക്ടെസ്റ്റ്‌ നടക്കുക.
1. ബുക്ടെസ്റ്റ്‌ ജനറൽ (മലയാളം)
ഈ വിഭാഗത്തിൽ മുതിർന്നവർ, കുട്ടികൾ എന്ന പ്രായ വ്യത്യാസമില്ലാതെ കേരളത്തിനു പുറത്ത്‌ താമസിക്കുന്ന മലയാളികൾക്കാണ്‌ അവസരം. രണ്ട്‌ ഘട്ടമായി ഓൺലൈനിലാണ്‌ പരീക്ഷ. തിരുനബിയുടെ പലായനം എന്ന പുസ്തകത്തിന്റെ കൂടെ നൽകുന്ന ചോദ്യങ്ങൾക്കായിരിക്കും ഒന്നാം ഘട്ടത്തിൽ ഓൺലൈനിൽ ഉത്തരങ്ങൾ നൽകേണ്ടത്‌. 15-ലധികം മാർക്ക്‌ ലഭിക്കുന്നവരാണ്‌ രണ്ടാംഘട്ട (ഫൈനൽ) പരീക്ഷക്ക്‌ യോഗ്യത നേടുക. രണ്ടാം ഘട്ട പരീക്ഷയിൽ 40 ചോദ്യങ്ങളിൽ 30 ചോദ്യങ്ങൾ തിരു നബിയുടെ പാലായനം എന്ന പുസ്തകത്തിൽ നിന്നും 10 ചോദ്യങ്ങൾ പുറത്ത്‌ നിന്നുമായിരിക്കും.
2. ബുക്ടെസ്റ്റ്‌ സ്റ്റുഡൻസ്‌ (ഇംഗ്ളീഷ്‌ – സീനിയർ)
ഈ വിഭാഗത്തിൽ 01-01-2000-നു ശേഷം 31-12-2005-നു മുമ്പായി ജനിച്ച ഏതു രാജ്യത്തുള്ള കുട്ടികൾക്കും പങ്കെടുക്കാം. Walking with the prophet (PBUH) എന്ന ഇംഗ്ളീഷ്‌ പുസ്തകത്തിന്റെ കൂടെ നൽകുന്ന ചോദ്യങ്ങൾക്കായിരിക്കും ഒന്നാം ഘട്ടത്തിൽ ഓൺലൈനിൽ ഉത്തരങ്ങൾ നൽകേണ്ടത്‌. 12-ലധികം മാർക്ക്‌ ലഭിക്കുന്നവരാണ്‌ രണ്ടാംഘട്ട (ഫൈനൽ) പരീക്ഷക്ക്‌ യോഗ്യത നേടുക.
3. ബുക്ടെസ്റ്റ്‌ സ്റ്റുഡൻസ്‌ (ഇംഗ്ളീഷ്‌ – ജൂനിയർ)
ഈ വിഭാഗത്തിൽ 01-01-2006-നു ശേഷം ജനിച്ച ഏതു രാജ്യത്തുള്ള കുട്ടികൾക്കും പങ്കെടുക്കാം. Walking with the prophet(S) എന്ന ഇംഗ്ളീഷ്‌ പുസ്തകത്തിന്റെ കൂടെ നൽകുന്ന ചോദ്യങ്ങൾക്കായിരിക്കും ഒന്നാം ഘട്ടത്തിൽ ഓൺലൈനിൽ ഉത്തരങ്ങൾ നൽകേണ്ടത്‌. 12-ലധികം മാർക്ക്‌ ലഭിക്കുന്നവരാണ്‌ രണ്ടാംഘട്ട (ഫൈനൽ) പരീക്ഷക്ക്‌ യോഗ്യത നേടുക.

 

Book Test 2018
Instructions
 
Category: Students (English)
1. Indian Students residing at any country can attend the ‘Book Test’.
2. The exam will be conducted in two phases
3. The students who born after 01.01.2000 are only eligible to attend the test under students’ category.
4. The test under students’ category will be evaluated separately for Juniors and Seniors.
5. The participants born after 01.01.2006 will be of Junior category and who born between 01.01.2000 to 31.12.2005 will be of Senior category.
 
First Phase (Eligibility Test)
 
1. The questions for the exam will be from the book “Walking with the prophet” by Anes Omsy
2. The test is online based, and questions will be available at the website www.rsconline.org from 16th Nov 2018 to 14th Dec 2018.
3. The questions will be objective type with multiple choice of answers.
4. 1 mark is awarded for the correct answer. There is no negative mark for wrong answers.
5. The participants who scored 12 marks out of 15 will be eligible for second phase of exam.
6. The participants will receive his / her score upon completion of online test.
7. The participants eligible for second phase of exam will receive his/her Hall ticket for final exam.
8. For the students who preferring to attend the test offline shall coordinate with the respective RSC Unit committee.
 
Second Phase (Final Examination)
 1. The Final Examination is scheduled on 21st December 2018 from 7:00 am to 11:59 pm, Makkah time.
2. The test is online based, and questions can be accessed at the website www.rsconline.org  by registration number. The Hall ticket number received at first phase will be the registration number of second phase.
3. The questions will be mix of objective type with and without multiple choice of answers.
4. Test will comprise of 40 questions for Seniors and 30 questions for Juniors
5. For the Senior category, 30 questions will be within the book and 10 questions will be in general.
6. For the Junior category, 22 questions will be within the book and 8 questions will be in general.
7. Result of Final Exam will be announced by RSC Gulf Council on 1st January 2019, 9:00 PM, Makkah Time.
8. The final results will be displayed on the website for ready reference

Leave a Reply