ആർ എസ്‌ സി മക്ക സ്റ്റുഡൻസ് കോൺഫറൻസിന് പ്രൗഢമായ സമാപ്തി

മക്ക: ആകാശം  അകലെയല്ല എന്ന പ്രമേയത്തിൽ പ്രവാസ ലോകത്തെ വിദ്യാർത്ഥികൾക്കിടയിൽ ശാക്തീകരണം ലക്ഷ്യം വെച്ച് ഗൾഫ് രാജ്യങ്ങളിൽ നടന്നു വരുന്ന സ്റ്റുഡൻസ് സമ്മേളനത്തിന്റെ ഭാഗമായി മക്കയിലെ ബുഹൈറാത്തിൽ നടന്ന മക്ക സെൻട്രൽ  സ്റ്റുഡൻസ് സമ്മേളനം സമാപിച്ചു .
പ്രവാസ ലോകത്തെ വിദ്യാർഥികൾ കേവലം റൂമുകളിൽ കഴിയേണ്ടവരല്ലെന്നും മൊബൈൽ ,ഇന്റർനെറ്റ്‌ ,ഗെയിം എന്നിവയിൽ അടിമപ്പെട്ടു സമയം ചിലവഴിക്കുന്നതിനു  പകരം വിദ്യാർഥിയിലെ  വിദ്യാർഥിത്വം വീണ്ടെടുത്ത് സാമൂഹിക സേവനരംഗത്തേക്ക് കടന്നു വരാൻ അവസരം ഒരുക്കുന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.
പ്രോലോഗിലൂടെ തുടക്കം കുറിച്ച സ്റ്റുഡൻസ് സമ്മേളനം രണ്ടു മാസക്കാലം  വിദ്യാർത്ഥികൾക്കായി സെക്ടർ തലങ്ങളിൽ സ്‌കൈ ടെച്ച്, വനിതകൾക്ക് വേണ്ടി സ്പർശം, അദ്ധ്യാപകർക്ക് വേണ്ടി ഓക്സിലിയ, രക്ഷിതാക്കൾക്ക് വേണ്ടി എലൈറ്റ് മീറ്റ്, മുഅല്ലിമുകൾക്ക് വേണ്ടി മുഅല്ലിം മീറ്റ്, വിദ്യാര്ഥിനികൾക്കായി ഗേൾസ് മീറ്റ്. എന്നിങ്ങനെ വിവിധ പരിപാടികളാണ് ഈ കാലയളവിൽ  സംഘടിപ്പിക്കപ്പെട്ടത് .മൂന്നു സെഷനുകളിലായി നടന്ന
സമാപന പരിപാടിയുടെ ആദ്യ സെഷൻ സ്റ്റുഡൻസ് സമ്മിറ്റ് ഹാമിദ് സൈനിയുടെ അധ്യക്ഷതയിൽ ഐ സി എഫ് പ്രൊവിൻസ് ക്ഷേമകാര്യ സെക്രട്ടറി ഉസ്മാൻ കുറുകത്താണി ഉൽഘാടനം ചെയ്തു. ആർ എസ്‌ സി നാഷനൽ എക്സിക്യൂട്ടീവ് അംഗം അബ്ദുറഹ്മാൻ കുറ്റിപ്പുറം കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുത്തു .മീറ്റ് ദി ഗസ്റ്റ് സെഷൻ കിംഗ്‌ അബ്ദുള്ള മെഡിക്കൽ സിറ്റി സി ആർ എൻ ഷാഫി എം അക്‌ബർ കുട്ടികളുമായി സംവദിച്ചു .മുസ്തഫ കാ ളോത്ത് ,ശറഫുദ്ധീൻ,അഷ്‌റഫ്‌ കോട്ടക്കൽ , മുസ്തഫ പട്ടാമ്പി എന്നിവർ സംബന്ധിച്ചു .
രണ്ടാം  സെഷൻ സ്റ്റുഡൻസ് ഡയസിൽ മുതിർന്ന വിദ്യാർത്ഥി റുവൈസ് ഉസ്മാൻ സ്വാഗതവും മുഹമ്മദ് സൈഫു ഉൽഘാടനവും നിർവഹിച്ചു.ഐ സി എഫ് മക്ക ജനറൽ സെക്രട്ടറി ജലീൽ  മാസ്റ്റർ വടകര മക്ക സെൻട്രൽ  സ്റ്റുഡൻസ് സർക്കിൾ പ്രഖ്യാപിച്ചു .സർക്കിൾ പ്രഫക്ടോ ആയി തിരഞ്ഞ ടുത്ത റുവൈസ് ഉസ്മാൻ ആമുഖ പ്രസംഗം നടത്തി  കൾച്ചറൽ ഹെറാൾഡ് മുഹമ്മദ്   ത്വാഹ ,ടെക്നോ ഹെറാൾഡ് ഇഫ്തിറാശുദ്ധീൻ എന്നിവർ പ്രസംഗിച്ചു .ശിഹാബ് കുറുകത്താണി ഗൾഫ് കൗൺസിൽ പുറത്തിറക്കിയ പ്രവാസി വിദ്യാർത്ഥി അവകാശ രേഖ സമർപ്പണം നടത്തി
സമാപനപൊതു  സമ്മേളനംകോൺഫ്രൻസ് ബോർഡ് ഡയറക്ടർ ടി എസ്‌ ബദറുദ്ധീൻ തങ്ങളുടെ  അധ്യക്ഷതയിൽ മക്ക ചേംബർ ഓഫ് കൊമേഴ്‌സ് സേവന വിഭാഗം തലവൻ മുഹമ്മദ് ബിനു സമ്രാൻ അൽ ബുനിയാൻ ഉൽഘാടനം ചെയ്തു .ഐ സി എഫ് പ്രൊവിൻസ് ഫിനാൻസ് പ്രസിഡന്റ് സൈതലവി സഖാഫി സ്റ്റുഡൻസ് സിൻഡിക്കേറ്റ് പ്രഖ്യാപനവും, ആർ എസ്‌ സി ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ്‌ കുട്ടി സഖാഫി ഒളമതിൽ മുഖ്യപ്രഭാഷണവും  നടത്തി.ത്വൽഹത്ത് കൊളത്തറ (ആർ എസ്‌ സി സൗദിവെസ്റ്റ്  നാഷനൽ ചെയർമാൻ )സൽമാൻ വെങ്ങളം (ആർ എസ്‌ സി സൗദി വെസ്റ്റ് നാഷനൽ കൺവീനർ )ഷാഫി ബാഖവി (ഐ സി എഫ് മക്ക ഫിനാൻസ് സെക്രട്ടറി )ഉസ്മാൻ കുറുകത്താണി (ഐ സി എഫ് പ്രൊവിൻസ് സെക്രട്ടറി )ബഷീർ കിഴക്കോത്ത് (ഡയറക്ടർ മോഡൽ സ്കൂൾ അസീസിയ്യ )
കുഞ്ഞാപ്പു ഹാജി പട്ടർകടവ്(ഡയറക്ടർ ബോർഡ് അംഗം )മുസ്തഫ കാളോത്ത് ,എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഇസ്ഹാഖ് ഫറോക് ,യാസിർ സഖാഫി എന്നിവരുടെ നേത്രത്വത്തിൽ  കലാപരിപാടികൾ നടന്നു . ശരീഫ് കുനിയിൽ ,അൻവർസാദത്ത് ,നൗഫൽ അരീക്കോട് ,സാലിം സിദ്ധീഖി ,ത്വയ്യിബ് അബ്ദുസ്സലാം ,കബീർ അസീസിയ്യ ,നിസാം അരീക്കോട് ,ഷുഹൈബ് ,ഫിറോസ് സഅദി ,ജമാൽ മുക്കം ,നാസർ തച്ചോപൊയിൽ ,നൗഷാദ്കിഴിശ്ശേരി , മുഹമ്മദ് സഅദികൊളത്തൂർ ,ബാപ്പുട്ടി ഹാജിബുഹൈറാത്ത്  ,അഷ്‌റഫ് കോട്ടക്കൽ ,അബ്ദുള്ള പാപ്പിനിപ്പാറ ,അബുതാഹിർ ,മുഈനുദ്ധീൻ ,ഇമാംശ ,എന്നിവർ വിവിധ സെഷനുകൾക്ക് നേത്രത്വം നൽകി .ജനറൽ കൺവീനർ ശിഹാബ് കുറുകത്താണി സ്വാഗതവും കൺവീനർ ഖയ്യൂം ഖാദിസിയ്യ നന്ദിയും പറഞ്ഞു

Leave a Reply