ആർ എസ് സി പ്രവാസി വിദ്യാർത്ഥി അവകാശ രേഖ സമർപ്പിച്ചു.

മനാമ:   രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ നാടുകളിൽ സംഘടിപ്പിച്ചു വരുന്ന വിദ്യാർത്ഥി സമ്മേളനങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ‘പ്രവാസി വിദ്യാർത്ഥി അവകാശ രേഖ’യുടെ സമർപ്പണം സൽമാനിയ സഗയ ഓഡിറ്റോറിയത്തിൽ നടന്നു. ‘ആകാശം അകലെയല്ല ‘ എന്ന പ്രമേയത്തി ൽ മനാമ സെൻട്രൽ. സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഫ്രൻസിൽ പ്രമുഖ വിദ്യഭ്യാസ വിചക്ഷണൻ പോൾ മാളിയേക്കലിന് ആദ്യ കോപ്പി ആർ.എസ്.സി നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ സമർപ്പിച്ചു,
വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കായി നടത്തിയ  വിവിധ പരിപാടികളിൽ നിന്നും സർവേകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്  അവകാശ രേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രവാസി വിദ്യാർത്ഥികളുടെ പഠന പാഠ്യേതര വിഷയങ്ങളിലേക്ക് സവിസ്തരം വെളിച്ചം വീശുന്ന അവകാശ രേഖയിൽ പ്രവാസി സർവ്വകലാശാലയെ കുറിച്ചും, പി എസ് സി സെന്ററുകളെ പറ്റിയും പ്രതിപാതിക്കുന്നതോടൊപ്പം വലിയ ചോദ്യ ചിഹ്നമായി തുടരുന്ന പ്രവാസി വിദ്യാർത്ഥികളുടെ ഉപരി പഠനവും  , താങ്ങാവുന്നതിലപ്പുറമുള്ള ഫീസ് ഘടനയെയും ഉത്തരവാദിത്വ പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താൻ കൂടിയാണ് അവകാശ രേഖ പുത്തിറക്കിയിരിക്കുന്നത്. നാഷനൽ  ഓർഗനൈസിംഗ് കൺവീനർ അബ്ദുള്ള രണ്ടത്താണി അവകാശ രേഖ പരിചയപ്പെടുത്തി.
 സമ്മേളന കാലയളവിൽ നടത്തിയ ഈ പഠനങ്ങൾ പ്രവാസി വിദ്യാർത്ഥികളെ പരിഗണിക്കേണ്ട ഭരണ രാഷ്ട്രീയ സാമൂഹിക, വിദ്യഭ്യാസ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിലേക്കും ,പൊതു സമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് എത്തിച്ച് പരിഹാരം കാണുകയാണ് ലക്ഷ്യം.
ഷാനവാസ് മദനിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഐ സി എഫ്‌ ബഹ്‌റൈൻ നാഷനൽ ദഅവാ കാര്യ പ്രസിഡന്റ്‌ ‘അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അസ്ഹർ തങ്ങൾ, വി.പി.കെ. അബൂബക്കർ ഹാജി, കമാൽ മുഹ്യുദ്ധീൻ, അഷ്റഫ് ഇഞ്ചിക്കൽ, ശമീർ പന്നൂർ, റഫീക്ക് മാസ്റ്റർ നരിപ്പറ്റ,  ഫൈസൽ ചെറുവണ്ണൂർ,  ബഷീർ മാസ്റ്റർ ക്ലാരി, ഹംസ ഖാലിദ് സഖാഫി  തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ  അഡ്വക്കറ്റ് ഷബീറലി സ്വാഗതവും ഹമീദ് ബുദയ നന്ദിയും പറഞ്ഞു.

Leave a Reply