കലാ സംഗമം ‘തന്തു’ സംഘടിപ്പിച്ചു.

ബഹ്‌റൈന്‍: മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദിക്കു കീഴില്‍ കലാ സംഗമം ‘തന്തു’ (ഭാഷയുടെ ,സാഹിത്യത്തിന്റെ പരമാത്മാവ്) സംഘടിപ്പിച്ചു. മലയാള ഭാഷാ സാഹിത്യങ്ങളുടെ നിറ ഭേദങ്ങളായ കാവ്യം , കഥനം , മഷിത്തണ്ട്, എന്നീ മൂന്ന് സെഷനുകള്‍ക്ക് സാഹിത്യ രംഗത്തെ പ്രമുഖരായ ബാജി ഓടം വേലി, രവി മാരോത്ത് , സിബി ഇലവ് പാലം എന്നിവര്‍ നേത്രുതം നല്കി.

കവിതയുടെ ശൈലികളെക്കുറിച്ചും, സമൂഹത്തില്‍ കവിത ചെലുത്തുന്ന സ്വാധീനവും, കവിതയുടെ സൃഷ്ടി രീതിയും, തന്റെ അനുഭവങ്ങളും കാവ്യം സെഷന്‍ കൈകാര്യം ചെയിത കവി കൂടിയായ സിബിഇലവ് പാലം പങ്കുവെച്ചു. മനുഷ്യന്റെ പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍ വരച്ചുകാട്ടിയ കഥകളണ് എം ടി യുടെ ‘കാല’ങ്ങളും , ബഷീര്‍ കഥകളും, ബഷീര്‍ കഥകള്‍ ഭാഷയുടെ പുതിയ സൗന്ദര്യവും ശൈലിയും സമ്മാനിച്ചു, വളര്‍ന്നു പുതിയ എഴുത്തുകാര്‍ ബഷീര്‍ കൃതികള്‍ പഠനവിധേയമാക്കണമെന്നും നല്ല കഥകള്‍ക്ക് നല്ല അനുഭവങ്ങളും, നല്ല വായനയും അത്യാവിശ്യമാണെന്നും, കഥ എഴുത്ത് പരിശീലനം നടത്തേണ്ടത് സ്വന്തം അനുഭവത്തില്‍നിന്നും മാണന്നും, കഥനം സെഷന് നേത്രുതം നല്കിയ രവി മാരോത്ത് അഭിപ്രായപെട്ടു. വളര്‍ന്നു വരുന്ന തലമുറ വായനകളില്‍ നിന്നും എഴുത്തില്‍ നിന്നും അകലം പാലിക്കുന്നു. വായന ജീവിതത്തിന്റെ ഭാഗമാണെന്നും, നമ്മുടെ ചിന്തകളും സ്വപ്നങ്ങളുമാണ് എഴുത്തിലൂടെ അനുവാചകര്‍ക്ക് എഴുത്തുകാരന്‍ പകര്ന്നുകൊടുക്കുന്നത്, മലയാള ഭാഷയുടെ ആഖ്യാന്‍ രീതികള്‍ അതിന്റെ സ്വഭാവങ്ങള്‍, എഴുത്ത് ശൈലികള്‍ എങ്ങെനെ യാവണമെന്നും, എഴുത്തുകാരനാവുക എന്നതിന് എഴുതി ശീലിക്കുക, എഴുത്തും വായനയും പരിശീലിക്കാന്‍ ധാരാളം സാധ്യതകളാണ് ഉള്ളതെന്നും, സാധ്യത ഉപയോഗപ്പെടുതുന്നിടത്ത് നാം ഉയരേണ്ടതുണ്ടന്നും, 4PM കോളമിസ്റ്റ് കൂടിയായ ബാജി ഓടംവേലി അഭിപ്രായപ്പെട്ടു. തന്റെ എഴുത്തുകള്‍ നാള്‍ വഴികളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. വിവിധ സെഷനുകള്‍ക്ക് നേത്രുതം നല്‍കിയവര്‍ കഥയും, കവിതയും ലേഖനങ്ങളും അവതരിപ്പിച്ചു.


 കഥനം- സെഷൻ – രവി മാരോത്ത്

കാവ്യം – സെഷൻ – സിബി ഇലവുപാലം

Leave a Reply