ആർ എസ് സി യു എ ഇ ദേശീയ സാഹിത്യോത്സവ് അജ്മാനിൽ

അജ്‌മാൻ :പ്രവാസലോകത്തെ ഏറ്റവും വലിയ സാസ്കാരിക കലാമേളയായ ആർ എസ് സി കലാലയം ദേശീയ സാഹിത്യോത്സവ് 2019 ജനുവരി 18 ന് അജ്മാനിൽ നടക്കും.
അബൂദാബി സിറ്റി, അബൂദാബി ഈസ്റ്റ്, അൽഐൻ, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുള്ള 738 പ്രതിഭകൾ മാറ്റുരക്കും. ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, മാലപ്പാട്ട്, സംഘഗാനം, അറബിഗാനം, ഉറുദുഗാനം, ദഫ് മുട്ട്, ഖവാലി, ബുർദ, പ്രസംഗം, കഥ കവിത രചന, പ്രബന്ധരചന, കൊളാഷ്,സ്പോട് മാഗസിൻ തുടങ്ങി 54 ഇനങ്ങളിലായാണ് മത്സരം.
രാജ്യത്തെ 151 യൂനിറ്റ്, 38 സെക്ടർ, 9 സെൻട്രൽ സാഹിത്യോത്സവുകളിൽ മികവ് തെളിയിച്ച പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വിദ്യാർഥികള്ളും 30വയസ്സ് വരെ യുള്ള  യുവാക്കളും, യുവതികളും മത്സരത്തിൽ പങ്കെടുക്കും. പ്രവാസ യൗവനങ്ങൾക്ക് ദിശാബോധം നൽകി കൊണ്ടിരിക്കുന്ന ആർ എസ് സി, കലാവാസനയും കഴിവും പരിപോഷിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും സമൂഹത്തിൽ ധാർമിക പക്ഷത്ത് അവരെ ചേർത്ത് നിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2009 ലാണ് പ്രവാസ മണ്ണിൽ സാഹിത്യോത്സവ് തുടക്കം കുറിച്ചത്
ഇത് രണ്ടാം തവണയാണ് അജ്മാൻ ദേശീയ സാഹിത്യോത്സവിന് വേദിയാകുന്നത്  .
പരിപാടിയോടനുബന്ധിച്ച് സാംസ്കാരികോത്സവം, എഡ്യു ഫെസ്റ്റ് എന്നിവ നടക്കും
Posted Under

Leave a Reply