സാംസ്കാരിക സംസർഗം സംഘടിപ്പിച്ചു

 

ഷാർജ: വളർന്നു വരുന്ന യുവതക്കും, രക്ഷിതാക്കള്‍ക്കും നിരന്തര ബോധവൽക്കരണവും കൗൺസിലിംഗും ആവശ്യമാണെന്ന്
ഷാർജ കലാലയം സാംസ്കാരിക വേദി സാംസ്കാരിക സംസർഗം വിലയിരുത്തി.

ജനുവരി നാലിനു  നടക്കുന്ന ഷാർജ സെൻട്രൽ സാഹിത്യോത്സവിന്റെ  ഭാഗമായി  “പ്രവാസ യൗവ്വനവും സാംസ്കാരിക ബോധവും” എന്ന വിഷയത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ  സംഘടിപ്പിച്ചതായിരുന്നു  സാംസ്കാരിക സംസർഗ്ഗം.

ശംസുദ്ദീൻ ആദൂർ (ഷാര്‍ജ കലാലയം  കൺവീനർ) എം എ ലത്വീഫ്‌ (ഐ എം സി സി), അനീസ്‌ റഹ്മാൻ നീർവേലി (പ്രിയദർശിനി ആർട്ട്സ്‌ & കൾചറൽ )
ചന്ദ്രപ്രകാശ്‌, കെ ടി പി ഇബ്‌റാഹീം മുട്ടം (സരിഗമ),അർശദ്‌ പാനൂർ, സൈനുൽ ആബിദ്‌ പകര‌, അലി അസ്‌ഹർ തുടങ്ങിയവർ പങ്കെടുത്തു
ശുഐബ് നഈമി മോഡറേറ്ററായിരുന്നു, സിറാജ് ഉമർ കൂരാറ ആമുഖവും മജീദ് കയ്യങ്കോട്‌ നന്ദിയും പറഞ്ഞു.

Posted Under

Leave a Reply