കലാലയം സാഹിത്യ രചന മത്സരം ; വിജയികളെ പ്രഖ്യാപിച്ചു

അജ്‌മാൻ : കലാലയം സാംസ്കാരിക വേദി യു.എ.ഇ നടത്തിയ സാഹിത്യ രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു . കവിതാ വിഭാഗത്തിൽ മുനീർ കെ ഏഴൂർ (കളഞ്ഞു പോയ വീടിന്റെ താക്കോൽ) കഥാ വിഭാഗത്തിൽ കല്യാണി ശ്രീകുമാർ (മാതൃത്വത്തിന്റെ മുറിപ്പാടുകൾ) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി .
സാഹിത്യാഭിരുചിയുള്ളവർക്ക് അവസരങ്ങൾ നൽകി പ്രതിലോമങ്ങൾക്കെതിരെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്ന് കലാലയം അഭിപ്രായപ്പെട്ടു .
കവിതകളും കഥകളും പുതിയ സാമൂഹിക ഇടങ്ങൾ കണ്ടെത്തുകയും സമകാല രാഷ്ട്രീയ സമസ്യകളെ സർഗാത്മകമായി സമീപിക്കുകയും ചെയ്യുന്നു. കെട്ടകാലത്തും പ്രതീക്ഷയുടെ കൈത്തിരി കത്തിച്ചുവെക്കാൻ പുതുരചനകൾക്ക് സാധിക്കുന്നുവെന്ന് വിധി കർത്താക്കളായ എം ബി സിദ്ധീഖ് ബുഖാരി , മുഹമ്മദലി കിനാലൂർ , എം കെ അൻവർ ബുഖാരി എന്നിവർ അഭിപ്രായപ്പെട്ടു .
വിജയികളായ മുനീർ കെ ഏഴൂർ സ്വകാര്യ കമ്പനിയിൽ പി ആർ ഒ ആയും , കല്യാണി ശ്രീകുമാർ ദുബൈ ഇന്ത്യൻ ഹൈസ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയുമാണ് .
ജനുവരി 18 ന് അജ്‌മാൻ വുഡ്‌ലെം പാർക് സ്‌കൂളിൽ വെച്ച് നടക്കുന്ന കലാലയം ദേശീയ സാഹിത്യോത്സവ് സമാപന വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കലാലയം സാംസ്കാരിക വേദി കൺവീനർ അറിയിച്ചു

Posted Under

Leave a Reply