എജ്യൂ എക്സ്പോ ;സാഹിത്യോത്സവ് നഗരിയില്‍

അജ്മാന്‍  : ആര്‍ എസ് സി കലാലയം യു എ ഇ ദേശീയ സാഹിത്യോത്സവിനോടനുബന്ധിച്ച് അജ്മാന്‍ വുഡ് ലേം പാര്‍ക്ക് സ്കൂളില്‍ ജനുവരി 18 വെള്ളി (നാളെ) എജ്യൂ എക്സ്പോ സംഘടിപ്പിക്കുന്നു

സാഹിത്യോത്സവ് നഗരിയെ വൈജ്ഞാനിക സമ്പന്നമാക്കുന്നതിന് മർകസ്, മഅദിൻ, സഅദിയ്യ, സിറാജുല്‍ ഹുദ തുടങ്ങിയ കേരളത്തിലെ 15 ലതികം  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പവലിയനുകളാണ് സാഹിത്യോത്സവ്  എജ്യൂ എക്സ്പോയില്‍ ഒരുക്കിയിരിക്കുന്നത്.  പ്രവാസികള്‍ക്ക്  കേരളത്തിലെ സ്ഥാപനങ്ങളെ  പരിജയപ്പെടുന്നതിനും ,  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലഭ്യമായ ഇസ്ലാമിക്, പ്രൊഫഷണൽ, ഡിപ്ലോമ കോഴ്‌സുകള്‍  അടുത്തറിയുന്നതിനുമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്

ഹോസ്റ്റൽ ഫെസിലിറ്റി, സിലബസ്, ഫീസ് ഘടന തുടങ്ങിയ വിവരങ്ങളെല്ലാം സ്റ്റാളുകളിൽ ലഭ്യമാണ്. പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അനുയോജ്യമായ കേഴ്സ് തെരഞ്ഞെടുക്കാനുള്ള സുവർണ്ണാവസരമാണ് സാഹിത്യോത്സവ്   എജ്യൂ എക്സ്പോ.

നാഷനൽ സാഹിത്യോത്സവ് നഗരിയില്‍ രാവിലെ എട്ടു മുതല്‍ എക്സ്പോ പ്രവര്‍ത്തനം ആരംഭിക്കും

Posted Under

Leave a Reply