സാഹിത്യോത്സവ് എജ്യൂ എക്സ്പോയിൽ; വിസ്ഡം കരിയർ ഹെൽപ്പ് ഡെസ്ക്:

 

അജ്മാന്‍  :സാഹിത്യോത്സവ്   എജ്യൂ എക്സ്പോയുടെ ഭാഗമായി ഉപരിപഠന സാധ്യതകൾ, കോഴ്സുകൾ, സ്ഥാപന പ്രവേശന മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിന് യു എ ഈ വിസ്ഡം  ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു.

പത്താമത് യു എ ഇ നാഷണൽ സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച  എജ്യൂ എക്സ്പോയിലെ വിസ്‌ഡം പവലിയനിൽ ആയിരുന്നു ഹെല്പ് ഡെസ്‌കും കരിയർ  കൗൺസിലിങ്ങും സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കും ജോലി അന്വേഷകർക്കും വ്യക്തിഗതകരിയർ കൗൺസിലിങ്ങ് , ജോബ്ടിപ്സ്, ഇന്റർവ്യൂ ടിപ്സ് തുടങ്ങിയവ വിശദീകരിച്ചു.

എസ് എസ് എഫ്  സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള വെഫിയുടെ ( Wisdom Educational Foundation) വ്യത്യസ്ത പദ്ധതികളായ വിസ്ഡം സിവിൽസർവീസ് അക്കാഡമി, വിസ്ഡം സ്കോളർഷിപ്പ്, ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക ഹോസ്റ്റൽ നെറ്റ് വർക്കായ വിസ്ഡം ഹോംസ്, വിസ്ഡം ഹബ്ബ് തുടങ്ങിയവ സന്ദർശകർക്ക് വിവരിച്ചു കൊടുത്തു.
കരിയർ കൗൺസിലി ങ്ങിനു  കരിയർ കൗൺസിലർ  മുഹമ്മദ് ഫബാരിയും ജോബ് സപ്പോർട്ടിന് ദുബൈ വിസ്‌ഡം അംഗം നൗഷാദ് മുണ്ട്യത്തടുകയും നേതൃത്വം നൽകി

Posted Under

Leave a Reply