ഫാസിസത്തെ ചെറുക്കാന്‍ മതനിരപേക്ഷ അനിവാര്യം

മനാമ :പരസ്പര സഹകരണവും, സ്‌നേഹവും സൗഹാദവും, മത മൈത്രിയും, കളിയാടിയിരുന്ന കൊച്ചു ഗ്രാമങ്ങളില്‍പോലും, വര്‍ഗ്ഗീയതയുടെ മിലാട്ടങ്ങള്‍ കണ്ടുതുടങ്ങിയ കാലത്ത് ഫാഷിസത്തെ ചെറുക്കാന്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന്, വര്‍ഗീയത, ഫാസിസം പ്രതിരോധത്തിലെ ഇടര്‍ച്ചകള്‍ എന്ന വിഷയത്തില്‍ ആര്‍ എസ് സി റിഫ സോണ്‍, സംഘടിപ്പിച്ച വിചാര സദസ്സില്‍ അഭിപ്രായമുയര്‍ന്നു. തെറ്റുചെയ്യുന്നവന്‍ സ്വന്തം പാര്‍ട്ടിയിലോ സമുദായതിലോ പെട്ടവനെങ്കില്‍ ഭരണകൂടവും, നിയമപാലകരും അവരെ സംരക്ഷിക്കുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പോലും വര്‍ഗീയ ചിന്തകള്‍ ഉണര്‍ത്തിവിടുന്ന കാലം, മതത്തിന്റെയോ ജാതീയതയുടെയോ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചു മനസ്സുകള്‍ അകലുന്ന കാഴ്ചയാണ്. ഈ വര്‍ഗ്ഗീയ മുഖം നമ്മുടെ രാജ്യത്തെ ഭീതിയിലാഴ്ത്തുന്നു.
സ്വന്തം വിശ്വാസ പ്രകാരം ജീവിക്കാന്‍ സാധിക്കാത്ത ചുറ്റുപാടില്‍ എത്തിയിരിക്കുന്നു രാജ്യത്തിന്റെ അസഹിഷ്ണുത, എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നടെത് ഫാസിസം അടുക്കളകയറി വിരിക്കുന്നു, മഹാത്മാവിന്റെ വധവുമായി ബന്ധപെട്ടു രംഗപ്രവേശനം ചെയിതു മൂര്‍തീഭാവം പൂണ്ട ആര്‍ എസ് സി ന്റെയും ഹിറ്റ്‌ലറുടെ നാസിസത്തിന്റെയും ആശയം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തു നടപ്പിലാക്കി കൊണ്ടിരിക്കുന്നത് എന്നതിന് തെളിവാണ് ദാദ്രി സംഭവവും ,ഉത്തരേന്ത്യയില്‍ ചുട്ടുകൊന്നതും കല്‍ബര്‍ഗിയുടെ വധവും സൂചിപ്പിക്കുന്നത്. കോര്‍പ്പറെറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതി നല്‍കി രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫണ്ടുകള്‍ കണ്ടതുന്നു. ഫാസിസത്തെ രാജ്യത്തുനിന്നു തൂത്തെറിയാന്‍ മതനിരപേക്ഷ വാദികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ എന്നും, മതനിരപേക്ഷ കക്ഷികള്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബന്ധരാണെന്നും, ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആര്‍ എസ് സി സംഘടന കണ്‍വീനര്‍ മുഹമ്മദ് വി പി കെ മോഡറേറ്ററായിരുന്നു, ബഷീര്‍ മാസ്റ്റര്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു, ഇസ്മയില്‍ മിസ്ബാഹി (ഐ സി എഫ്) സുഹൈല്‍ എം കെ (നവകേരള) ഷെരീഫ് കോഴിക്കോട് (പ്രതിഭ) ഇ പി അനില്‍ (പ്രേരണ) എന്നിവര്‍ സംസാരിച്ചു.

Leave a Reply