രിസാല ദേശീയ സംഗമം സംഘടിപ്പിച്ചു

അല്‍ഐന്‍: പ്രവാസി രിസാല പ്രചാരണ കാലത്തിന് സമാപനം കുറിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ യുഎഇ ദേശീയ സംഗമം സംഘടിപ്പിച്ചു. അല്‍ഐന്‍ സുഡാനി ക്ലബ്ബില്‍ നടന്ന സംഗമം ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരിയുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ‘ഗോ ഹെഡ് എ സ്റ്റെപ്’ എന്ന വിഷയത്തില്‍ നാഷനല്‍ വിസ്ഡം കണ്‍വീനര്‍ മുഹ്യദ്ധീന്‍ ബുഖാരി ട്രൈനിംഗ് നടത്തി. ‘വിശ്വാസികളുടെ വിളവെടുപ്പു കാലം’ എന്ന വിഷയത്തില്‍ മാടവന ഇബ്റാഹിംകുട്ടി മുസ്ലിയാര്‍ റമളാന്‍ മുന്നൊരുക്ക പ്രഭാഷണം നടത്തി. രിസാല കാമ്പയിനില്‍ ടാര്‍ഗറ്റ് അച്ചീവ് ചെയ്ത സോണ്‍, സെക്ടര്‍, യൂനിറ്റ് ഘടകങ്ങള്ക്കും സ്‌ക്വാഡ് അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗള്‍ഫ് കൗണ്‍സിലിന്റെ ടോപ് സോണ്‍ ജേതാക്കളായ അജ്മാന്‍ സോണിന് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അവാര്‍ഡ് നല്‍കി. കാമ്പയിനിലെ ബെസ്റ്റ് സോണായ അജ്മാനിനും ബെസ്റ്റ് സെക്ടറായ അല്‍ ബര്‍ഷക്കും ബെസ്റ്റ് യൂനിറ്റായ നായിഫിനും ശഫീഖ് ബുഖാരി, റസാഖ് മാറഞ്ചേരി, ശമീം കെ, ജബ്ബാര്‍ പിസികെ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കാമ്പയിനില്‍ മികച്ച പെര്‍ഫോമന്‍സ്് കാഴ്ചവെച്ച അല്‍ഐന്‍ സോണിന് മാടവന ഇബ്റാഹിംകുട്ടി മുസ്ലിയാര്‍ അവാര്‍ഡ് നല്‍കി.

Leave a Reply