ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ഊഷ്മളമായ സ്വീകരണം

മക്ക: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞടുത്ത ശേഷം ആദ്യമായി മക്കയിലെത്തിയ സി മുഹമ്മദ് ഫൈസിയെ ഐ സി എഫ് ആര്‍ എസ് സി പ്രവര്‍ത്തകരും ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങളും ചേര്‍ന്ന് മക്കയില്‍ സ്വീകരിച്ചു. ലോക സമാധാനത്തിന്റെ സന്ദേശം വിളമ്പരം ചെയ്യുന്ന സംഗമമാണ് ഹജ്ജെന്നും ലോക മനുഷ്യര്‍ക്കു നന്മചെയ്യാന്‍ എല്ലാവരും ഒറ്റകെട്ടായി നിലകൊള്ളുമെന്നും പ്രഖ്യാപിക്കുന്ന വലിയ സംഗമമാണ് അറഫ സംഗമമെന്നും സ്വീകരണത്തിന് മറുപടി നല്‍കി കൊണ്ട് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഹജ്ജ് സേവന രംഗത്ത് ആര്‍ എസ് സി നല്‍കി വരുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും സേവന രംഗത്ത് സജീവമായി നില കൊള്ളാനും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച രാവിലെ മദീനയില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഉച്ചക്ക് ശേഷം മക്കയിലെത്തി. സ്വീകരണത്തിന് ഷാഫി ബാഖവി, ഹനീഫ് അമാനി, ഹുസൈന്‍ ഹാജി കൊടിഞ്ഞി, നാസര്‍ തച്ചോമ്പയില്‍, സിറാജ് വില്യാപ്പള്ളി, ജമാല്‍ മുക്കം, ജഹ്ഫര്‍ തൊറായി, യഹ്യ ആസഫലി, അഷ്റഫ് കാസര്‍കോഡ്, റഷീദ് അസ്ഹരി, മന്‍സൂര്‍ മണ്ണാര്‍ക്കാട്, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply