ചോക്ക് പെട്ടി;സെൻട്രൽ സഹവാസം ഹൃദ്യമായി

ഷാർജ: രിസാല സ്റ്റഡി സർക്കിൾ ഷാർജ എക്സികുട്ടീവ്‌ ക്യാമ്പ്‌ ‘ചോക്ക്പെട്ടി’ അജ്‌മാൻ ഹംരിയ്യ ബീച്ചിൽ സംഘടിപ്പിച്ചു.
വ്യാഴം രാത്രി മുഴുവൻ നീണ്ട്‌ നിന്ന പരിപാടിയിൽ കളിച്ചും,രസിച്ചും,പഠിച്ചും, മനസ്സുകൾ പരസ്പരം കൈമാറിയും രാത്രിയെ ആസ്വാദകരാക്കി.
എസ് എസ് എഫ്  ദേശീയ പ്രസിഡന്റ് ഷൗക്കത്ത്‌ ബുഖാരിയുടെ സന്ദർശനം ക്യാമ്പംഗങ്ങൾക്ക്‌ കൂടുതൽ ആവേശം നൽകി.ഓരോ പ്രവർത്തകനെയും പ്രബോധന പാതയിലേക്ക് ആകർഷിക്കും വിധം വിഷയങ്ങളിൽ ഇടപെട്ടു അദ്ദേഹം സംസാരിച്ചു.
ആക്ടിവിറ്റികൾ ചെയ്യിപ്പിച്ചും,ഉപദേശ നിർദേശങ്ങൾ നൽകിയും ഷാർജയുടെ കൺട്രോളർ ഇബ്രാഹിം വാളാഞ്ചേരിയും നാഷണൽ എക്സികുട്ടീവ് അംഗങ്ങളായ ഷുഹൈബ് നഈമി,അബ്ദുൽ റസാഖ് വൈലത്തൂർ തുടങ്ങിയവരും പരിപാടിയെ മികവുറ്റതാക്കി.
സെൻട്രൽ ചെയർമാൻ ഉനൈസ് സഖാഫി അധ്യക്ഷത വഹിച്ചു.

Leave a Reply