മദ്‌റസ പ്രവേശനോത്സവം നാഷനല്‍തല ഉദ്ഘാടനം ഷാര്‍ജയില്‍ നടന്നു

ഷാര്‍ജ: മദ്‌റസ വിദ്യാഭ്യാസത്തിന്റെ പുതിയ അധ്യന വര്‍ഷത്തോടനുബന്ധിച്ച് ആര്‍ എസ് സി സംഘടിപ്പിക്കുന്ന മദ്‌റസ പ്രവേശനോത്സവത്തിന്റെ യുഎഇ നാഷനല്‍തല ഉദ്ഘാടനം ഷാര്‍ജ അബ്ദുറഹ്്മാന്‍ ബിന്‍ ഔഫ് മദ്്‌റസയില്‍ നടന്നു. വിദ്യാര്‍ത്ഥികളില്‍ വിജ്ഞാനം നുകരുന്നതിന് പുത്തനുണര്‍വ്വ് നല്‍കിയ പ്രവേശനോത്സവം ഐസിഎഫ് സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീര്‍ അല്‍ അഹ്്ദല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മദ്്‌റസാ ലീഡര്‍ അബ്ദുല്‍ റഹീം ബ്‌നു അബ്ദുല്‍ ഹഖീം കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ മുര്‍ത്വള അബ്ദുല്ല, ഇവന്റ് കോര്‍ഡിനേറ്റര്‍ മിദ്‌ലാജ് മുനീര്‍ എന്നിവരെ സദര്‍ മുഅല്ലിം ഹസൈനാര്‍ സഖാഫി പ്രഖ്യാപിച്ചു. ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ അഹ്്മദ് ഷെറിന്‍ കുട്ടികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തിയ പ്രത്യേക സെഷന് ഉമ്മുറനാന നേതൃത്വം നല്‍കി. അബ്ദുല്‍ ജബ്ബാര്‍ പിസികെ, പികെസി മുഹമ്മദ് സഖാഫി, സലീം ഹാജി, മുനീര്‍ ഹാജി, അബ്ദുല്‍ ഹഖീം എന്നിവര്‍ ആശംസയര്‍പ്പിച്ചു.

Posted Under

Leave a Reply