കായിക മത്സരം സംഘടിപ്പിച്ചു

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വക്‌റ മൈതാനത്ത് കായിക മത്സരം സംഘടിപ്പിച്ചു. സോണുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ദോഹ സോണ്‍ ഒന്നാം സ്ഥാനം നേടി. അസീസിയ സൗത്ത് സോണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഫുട്‌ബോള്‍, കമ്പവലി, റിലേ തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം. അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി, സലീം സഖാഫി, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, സജ്ജാദ് മീഞ്ചന്ത, ഷമീജ്, ഹാരിസ് നേതൃത്വം നല്‍കി.

Leave a Reply