വിചാര സദസ്സ് സംഘടിപ്പിച്ചു 

ദോഹ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്‌കാരിക വേദി അസീസിയ സോണ്‍ വിചാര സദസ്സ് സംഘടിപ്പിച്ചു.
അസഹിഷ്ണുതയും ഭീകരപ്രവര്‍ത്തനവും വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്തു സൂക്ഷികുന്നതിന് ചരിത്ര പഠനവും തുറന്ന സംവാദങ്ങളും ഏറെ പ്രസക്തമാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജമാല്‍ അഭിപ്രായപ്പെട്ടു.
ഡോ. അംബേദ്കര്‍, അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, മാധ്യമങ്ങള്‍: പക്ഷം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ സുഹൈല്‍ കുറ്റ്യാടി, ശഫീഖ് കണ്ണപുരം, നജീബ് റഹ്മാന്‍ തിരൂര്‍ അവതരണം നടത്തി. നവാസ് കെ പി, സുറൂര്‍ ഉമ്മര്‍ പ്രസംഗിച്ചു. ശംസുദ്ധീന്‍ സഖാഫി മോഡറേറ്ററായിരുന്നു.

Leave a Reply