കലാലയം ദേശീയ സംഗമം നടത്തി

ദോഹ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തറിലെ മലയാളിപ്രവാസികളിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട കലാലയ സംഘങ്ങൾക്ക് വേണ്ടി നടന്ന സംഗമം ഐസിഎഫ് മിഡിൽഈസ്റ്റ്  സെക്രട്ടറി ബഷീർ പുത്തുപാടം ഉദ്ഘാടനം നിർവ്വഹിച്ചു. കലയും സാഹിത്യവും വക്രീകരിക്കപ്പെടുന്ന വർത്തമാന കാലത്ത്മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കലയും സാഹിത്യവും സംസ്കാരവും സമൂഹത്തിൽ ഉണ്ടായി വരേണ്ടതുണ്ടെന്ന്അദ്ധേഹം സൂചിപ്പിച്ചു.
20 വർഷത്തെ പത്ര പ്രവർത്തന രംഗത്തെ അനുഭവങ്ങളും സാഹിത്യ പ്രവർത്തന രംഗത്തെ ഓർമ്മകളും പങ്ക് വെച്ചുമാധ്യമം ബ്യൂറോ ചീഫ് ഷമീർ ഭരതന്നൂർ സംസാരിച്ചു. കലാ സാഹിത്യ പ്രവർത്തനങ്ങളുടെ ആവശ്യകത, കലയുംസാഹിത്യവും ഇസ്ലാമിക മാനം എന്നീ വിഷയങ്ങൾ യഥാക്രമം അലി അക്ബർ, റഷീദ് ഇർഫാനി എന്നിവർ അവതരിപ്പിച്ചു. ഉമർ കുണ്ടുതോട് അദ്യക്ഷത വഹിച്ച പരിപാടിയിൽ അമീർ തളിക്കുളംസ്വാഗതവും സജ്ജാദ് മീഞ്ചന്ത നന്ദിയും പറഞ്ഞു.  പരിപാടിയിൽ ഹാരിസ് മൂടാടി, സലീം സഖാഫി, മൊയ്തീൻ ഇരിങ്ങല്ലൂർ, ഹബീബ് മാട്ടൂൽ എന്നിവർ സംബന്ധിച്ചു.

Leave a Reply