ഖത്തര്‍ നാഷനല്‍ സാഹിത്യോത്സവില്‍ ദോഹ സോണ്‍ ജേതാക്കള്‍

ദോഹ: ആസ്വാദക ഹൃദയങ്ങളില്‍ അനുഭൂതിയുടെ കുളിര്‍മഴ പെയ്യിച്ചു രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ ദേശീയ സാഹിത്യോത്സവിന് ഉജ്വല പരിസമാപ്തി. വീറും വാശിയും ആവേശം വിതറിയ സാഹിത്യോത്സവില്‍ ഒടുവില്‍ ദോഹ സോണ്‍ വിജയ കിരീടത്തില്‍ മുത്തമിട്ടു. രാവിലെ മുതല്‍ തുടങ്ങിയ മത്സരങ്ങളില്‍ അസീസിയ, മദീനഖലീഫ, ദോഹ, അല്‍ഖോര്‍ സോണുകള്‍ മത്സരിച്ചു മുന്നേറി. 39 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 179 പോയിന്റ് നേടിയാണ് ദോഹ സോണ്‍ ഓവറോള്‍ ട്രോഫി സ്വന്തമാക്കിയത്. മദീന ഖലീഫ, അസീസിയ സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍നേടി. മദീന ഖലീഫ സോണിലെ സലിം കുറുകത്താണി വ്യക്തിഗത ചാമ്പ്യനായി. സാഹിത്യോത്സാവിനു സമാപനം കുറിച്ച്, ശുകൂര്‍ ഇര്‍ഫാനിയും അഹ്മദ് നബീല്‍ ബാംഗ്ലൂരും നയിച്ച ഇശല്‍വിരുന്ന് ആയിരങ്ങള്‍ ആസ്വദിച്ചു. വിജയികള്‍ക്കുള്ള ട്രോഫി ഐ.സി.എഫ്. ഖത്തര്‍ ദേശീയ അധ്യക്ഷന്‍ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ പറവണ്ണ വിതരണം ചെയ്തു. സമാപന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സിദ്ധീഖ് പുറായില്‍, സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് എംഡി മുസ്ഥഫ, ശംസുദ്ധീന്‍ ഒളകര, ഇന്ത്യന്‍ എംബസി പ്രതിനിധി ദൈമന്‍, ICF സെക്രട്ടറി അബ്ദുല്‍കരീം ഹാജി മേമുണ്ട, ബഷീര്‍ പുത്തൂപാടം, ജമാല്‍ അസ്ഹരി, ഉമര്‍ കുണ്ടുതോട്, ജലീല്‍ ഇര്‍ഫാനി, ഹാരിസ് മൂടാടി, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍സംബന്ധിച്ചു.

Leave a Reply