ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് 

മസ്‌കത്ത്: ഒമാന്‍ ദേശീയ സാഹിത്യോത്സവ് ബറകയില്‍ സമാപിച്ചു. അല്‍ ഫവാന്‍ ഹാളില്‍ അല്‍ ജസീറ ചാനല്‍ ഒമാന്‍ ബ്യൂറോ ജനറല്‍ മാനേജറും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗവുമായ അഹ്മദ് അബ്ദുല്‍ കരീം ഹുസൈന്‍ അല്‍ ഹൂതി ഉദ്ഘാടനം നിര്‍വഹിച്ചു.
139 പോയിന്റുകള്‍ കരസ്ഥമാക്കി സീബ് സോണ്‍ ഒന്നാം സ്ഥാനവും, 133 പോയിന്റുകള്‍ നേടി സൊഹാര്‍ രണ്ടാം സ്ഥാനവും 117 പോയിന്റുകളോടെ മസ്‌കത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഹമ്മദ് നാഫി പാനൂര്‍ കലാപ്രതിഭയായി തെരഞ്ഞടുക്കപ്പെട്ടു. മസ്‌കത്ത്, സീബ്, ബറക, സൊഹാര്‍, നിസ്വ, സൂര്‍, ജഅലാന്‍, സലാല, ബുറൈമി, ഇബ്ര സോണുകളില്‍ നിന്നായി 500ല്‍ പരം കലാപ്രതിഭകള്‍ മാറ്റുരച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ ഇസ്ഹാഖ് മട്ടന്നൂര്‍, നിസാര്‍ സഖാഫി, ഇസ്മാഈല്‍ സഖാഫി കാളാട്, ഫിറോസ് അബ്ദുര്‍റഹ്മാന്‍, ഫരിയാസ് സൂര്‍ അല്‍ ബഹ്ല, നിശാദ് അഹ്സനി, ജമാലുദ്ധീന്‍ ലത്തീഫി തുടങ്ങി സാസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
Photo: അല്‍ ജസീറ ചാനല്‍ ഒമാന്‍ ബ്യൂറോ ജനറല്‍ മാനേജറും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗവുമായ അഹ്മദ് അബ്ദുല്‍ കരീം ഹുസൈന്‍ അല്‍ ഹൂതി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply