യുഎഇ ദേശീയ സാഹിത്യോത്സവ് അബൂദാബി സോണിന് കലാകിരീടം

അല്‍ ഐന്‍: പൈതൃക കലകളുടെയും സര്‍ഗ പ്രതിഭാത്വത്തിന്റെയും മത്സര ആസ്വാദന അരങ്ങു സൃഷ്്ടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഏടിടാമത് ദേശീയ സാഹിത്യോത്സവിന് സമാപനം. 163 പോയിന്റ് നേടി അബൂദാബി സോണ്‍ ചാമ്പ്യന്മാരായി. 152 പോയിന്റോടെ ദൂബൈ രണ്ടാം സ്ഥാനവും 141 പോയിന്റില്‍ അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. ദുബൈ സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാപ്രതിഭയായി. രാവിലെ എട്ട് മണിക്ക് ഐസിഎഫ് അല്‍ഐന്‍ പ്രസിഡന്റ് പി പി എ കുട്ടി ദാരിമി ഉല്‍ഘടാനം ചെയ്ത സാഹിത്യോത്സവില്‍ നാലു വിഭാഗങ്ങളിലായി 40 കലാ സാഹിത്യ ഇനങ്ങളില്‍ ആറു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. ഉച്ചയോടെ ആരംഭിച്ച ഇശല്‍ സന്ധ്യ ഒരുക്കിയ കലാസന്ധ്യ ആസ്വദിക്കാന്‍ നൂറു കണക്കിനു പ്രവാസി കുടുംബങ്ങളെത്തി.
സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. ഗള്‍ഫ് കൗസില്‍ സ്റ്റുഡന്റ്‌സ് കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ പിസികെ കലാപ്രതിഭ പ്രഖ്യാപനം നടത്തി. ഐസിഎഫ് നാഷനല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി. ആര്‍ എസ് സി നാഷനല്‍ ജനറല്‍ കണ്‍വീനര്‍ മുസ്ഥഫ ഇ.കെ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. ഐസിഎഫ് നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കാടാങ്കോട്, പിപിഎകുട്ടി ദാരിമി, അല്‍ഐന്‍ ഐഎസ്‌സി സെക്രട്ടറി റസല്‍ മുഹമ്മദ് എന്നിവര്‍ ചാമ്പ്യന്‍മാരായ അബുദാബിക്ക് ട്രോഫി നല്‍കി. റണ്ണറപ്പ് ജേതാക്കളായ ദുബൈ സോണിന് അഷറഫ് മന്ന, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്‌സനി എന്നിവര്‍ ട്രോഫി നല്‍കി. മൂന്നാം സ്ഥാനക്കാരായ അജ്മാന് സോണിന് സിഎംഎ കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവുര്‍ എന്നിവര്‍ ട്രോഫി നല്‍കി. മത്സര വിജയികള്‍ക്കുള്ള ട്രോഫികളും സര്‍്ട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികള്‍ സമ്മാനിച്ചു. അടുത്ത സാഹിത്യോത്സവ് വേദിയായി ദുബൈയെ മുസ്ഥഫ ദാരിമി കടാങ്കോട് പ്രഖ്യാപിച്ചു.

Leave a Reply