പുണ്യഭൂമിയില്‍ സേവനോത്സുകരായി ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍

മിന: ഹജ്ജ് വളണ്ടിയര്‍ സേവന രംഗത്ത് ആറുവര്‍ഷങ്ങളായിതുടരുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിശുദ്ധഭൂമിയില്‍ രിസാല സ്റ്റ്ഡി സര്‍ക്കിള്‍ ഈ വര്‍ഷവും സര്‍വ്വ സജ്ജരായി രംഗത്തെത്തി. മൂന്നുവീതം പേരടങ്ങുന്ന 250 ലധികം ടീമുകള്‍ മിന, അസീസിയ എിവിടങ്ങളിലെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ 100 ലധികം പോയിന്റുകളില്‍ കേന്ദ്രീകരിച്ചും, അവശ്യ ഘട്ടങ്ങളില്‍ ടീം ക്യാപ്റ്റന്മാരുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് സേവനങ്ങള്‍ നടത്തിയത്. മാര്‍ഗ നിര്‍ദ്ദേശം എളുപ്പമാക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യത വരുത്തുന്നതിനും വേണ്ടി മിന റോഡ് മേപും, മുത്വവിഫ് നമ്പറുകളോടൊപ്പം ടെന്റ് നമ്പര്‍ അടയാളപ്പെടുത്തിയ മേപും രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ ഹജ്ജ് വളണ്ടിയര്‍ കോറിന്റെ നേതൃത്വത്തില്‍ പ്രത്യേകം അടിച്ചിറക്കി ഓരോവളണ്ടിയര്‍ക്കും നല്‍കി. അതിനു പുറമെ നൂറോളം വീല്‍ചെയറുകളും ടീമുകള്‍ ഉപയോഗപ്പെടുത്തി

Posted Under

Leave a Reply