‘ന്യു ജനറേഷന്‍; തിരുത്തെഴുതുന്ന യൗവനം’ – ആര്‍.എസ്.സി യുവ വികസന സഭയ്ക്ക് പ്രൗഢമായ സമാപനം

ദമ്മാം: പ്രവാസി യുവതയുടെയും വിദ്യാര്‍ത്ഥികളുടെയും വികസന ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയും നിര്‍മ്മാണാത്മക വിനിയോഗത്തിന് പ്രായോഗിക കാഴ്ചപ്പാടുകള്‍ സ്വരൂപിച്ചും ആര്‍.എസ്.സി യുവ വികസന സഭയ്ക്ക് ദമ്മാമില്‍ പ്രൗഢമായ സമാപനം. കേരള നിയമസഭാംഗം ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മൂന്ന് സ്‌ക്വയറുകളിലായി നടന്ന പ്രതിനിധി സഭ, വിദ്യാര്‍ഥി സഭ, പ്രഫഷണല്‍ മീറ്റ്, വിചാര സഭ, യൂത്ത് പാര്‍ലമെന്റ് എന്നീ സെഷനുകളില്‍ രാജ്യത്തെ സാംസ്‌കാരിക സാമുഹിക അക്കാദമിക വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

രാവിലെ യുത്ത് സ്‌ക്വയറില്‍ നടന്ന പ്രതിനിധി സഭയോടെയാണ് സഭയ്ക്ക് തുടക്കം കുറിച്ചത്. ഐ.സി.എഫ് നാഷനല്‍ സാന്ത്വനം കണ്‍വീനര്‍ സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ജാബിറലി പത്തനാപുരം വിഷയാവതരണം നടത്തി. ഉച്ചയ്ക്ക് സ്റ്റുഡന്റ്‌സ് സ്‌ക്വയറില്‍ നടന്ന വിദ്യാര്‍ഥി സഭ എഞ്ചിനിയര്‍ കെ.വി.അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രമുഖ മൈന്റ് മാസ്റ്റര്‍ ട്രൈനര്‍ ശ്രീശന്‍ തയ്യില്‍ ക്ലാസ്സെടുത്തു. വിശിഷ്ടാതിഥി ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ കുട്ടികളുടെ വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് അവരുമായി ഏറെനേരം സംവദിച്ചു. യാസിര്‍ അറഫാത്ത്, സലീം ഓലപ്പീടിക, ഇഖ്ബാല്‍ വെളിയങ്കോട് സംബന്ധിച്ചു. ഇതേ സമയം വിസ്ഡം സ്‌ക്വയറില്‍ നടന്ന പ്രഫഷനല്‍ മീറ്റ് പ്രവാസി രിസാല ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ലുഖ്മാന്‍ പാഴൂര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫഷനല്‍ പരിശീലകനും കിങ്ങ് സഊദ് യൂനിവേഴ്‌സിറ്റി ഫാക്കല്‍റ്റിയുമായ ഡോ. അബ്ദുല്‍ സലാം ഉമര്‍, ഖമറുദ്ദീന്‍ ഗൂഡിനബളി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സുജീര്‍ പുത്തന്‍പള്ളി, അഷ്‌റഫ് മാവൂര്‍, ശമീര്‍ രണ്ടത്താണി സംബന്ധിച്ചു. കലാലയം സ്‌ക്വയറില്‍ നടന്ന വിചാര സഭയില്‍ പ്രമുഖ എഴുത്തുകാരന്‍ പി.ജെ.ജെ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. കവി ജയചന്ദ്രന്‍ പെരിങ്ങാനം സംവേദനം നടത്തി. നൗഫല്‍ കോടമ്പുഴ, ഖലീല്‍ റഹ്മാന്‍ കൊളപ്പുറം സംബന്ധിച്ചു. വികസന സഭയുടെ ഭാഗമായി സംഘടനയുടെ വിദ്യാഭ്യാസ പ്രൊഫഷനല്‍ വിഭാഗമായ വിസ്ഡം സമിതിയുടെ നേതൃത്വത്തില്‍ കരിയര്‍ ഫെയറും, സാംസ്‌കാരിക വിഭാഗമായ കലാലയം സമിതിയുടെ നേതൃത്വത്തില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. ദമ്മാം സോണ്‍ കലാലയം സമിതി ഒരുക്കിയ ‘വായന ഞാനെന്റെ ജീവിതത്തിന്റെ ഭാഗമാക്കും’ എന്ന ഒപ്പു പലക വലിയ സ്വീകാര്യത നേടി.

ഉച്ച കഴിഞ്ഞ് പ്രവാസികളുടെ ജീവിതവും വികസനവും ചര്‍ച്ച ചെയ്ത് ‘യൂത്ത് പാര്‍ലിമെന്റ്’ അരങ്ങേറി. ഡൊമിനിക് പ്രസന്റേഷന്‍ എ.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലിമെന്റില്‍ വിവിധ മേഖലകളിലെ പ്രവാസി പ്രതിനിധികളായി ശിഹാബ് കൊട്ടുകാട്, നിസാര്‍ കാട്ടില്‍, ഇനാമുറഹ്മാന്‍, മന്‍സൂര്‍ പള്ളൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, റിയാസ് ഇസ്മായില്‍, ഇബ്‌റാഹീം സുബ്ഹാന്‍, കമാല്‍ കളമശ്ശേരി, അഷ്‌റഫ് ഒളവട്ടൂര്‍, ജാബിറലി പത്തനാപുരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനില്‍ കുറിച്ചിമുട്ടം ചര്‍ച്ച നിയന്ത്രിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം നാഷനല്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ബാരി നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജാബിറലി പത്തനാപുരം ആമുഖ പ്രഭാഷണവും സഹായി വാദിസലാം മുഖ്യരക്ഷാധികാരി അബ്ദുല്ല സഅദി ചെറുവാടി സന്ദേശപ്രസംഗവും നടത്തി. പ്രവാസി രിസാല പ്രചാരണ കാലത്തിന്റെ ഒന്നാം ഘട്ടം ‘മുഖദ്ദിമ’ സമര്‍പ്പണം ശുകൂറലി ചെട്ടിപ്പടി നിര്‍വ്വഹിച്ചു. വികസന സഭയുടെ ഭാഗമായി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് ലുഖ്മാന്‍ വിളത്തൂരും സഭ അംഗീകരിച്ച പ്രമേയങ്ങള്‍ അബ്ദുല്‍ബാരി പെരിമ്പലവും അവതരിപ്പിച്ചു. പ്രവാസി യുവതക്ക് മാതൃകയായി വിവിധ മേഖലയില്‍ തിളങ്ങിയ ഷാജി മതിലകം(സാമൂഹ്യ സേവനം), ജയചന്ദ്രന്‍ പെരിങ്ങാനം(സാഹിത്യം), ഡോ.അബ്ദുസ്സലാം ഉമര്‍(പ്രൊഫഷനല്‍), അബ്ദുല്ല മഞ്ചേരി (സംരംഭം), ഡോ. അബ്ദുസ്സലാം കണ്ണിയന്‍ (അക്കദമിഷന്‍) എന്നിവരെ സദസ്സ് അനുമോദിച്ചു. അബ്ദുല്‍ കരീം ഖാസിമി, അബ്ദുല്‍ ലത്വീഫ് അഹ്‌സനി, മുജീബ് എ.ആര്‍ നഗര്‍, സലീം പാലച്ചിറ, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, യൂസുഫ് അഫ്‌സലി, അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, ശരീഫ് സഖാഫി കണ്ണൂര്‍, മൊയ്തീന്‍ കുട്ടി കാരാക്കുര്‍ശ്ശി എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ സിറാജ് വേങ്ങര സ്വാഗതവും ബഷീര്‍ അഷ്‌റഫി ചേര്‍പ്പ് നന്ദിയും പറഞ്ഞു.

Posted Under

Leave a Reply