ആര്‍ എസ് സി ബുക്ടെസ്റ്റ് ഫലം ഫലം പ്രഖ്യാപിച്ചു

രിസാല സ്റ്റഡി സര്‍ക്കിള്‍ ജനുവരി 27ന് നടത്തിയ ബുക്ടെസ്റ്റ് ഫൈനല്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആര്‍ എസി സി ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അലി അക്ബറാണ് ഫലം പ്രഖ്യാപിച്ചത്. പ്രകൃതിയുടെ പ്രവാചകന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഗള്‍ഫ് തലത്തിലും ആഗോള തലത്തിലും ഏകീകൃത സ്വഭാവത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയാണ് ബുക്ടെസ്റ്റ്. രണ്ട് ഘട്ടമായി ജനറല്‍, സ്റ്റുഡന്റ്‌സ്, ഗ്ലോബല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടന്ന പരീക്ഷയില്‍ 7800 പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.
പരീക്ഷാ ഫലം: ജനറല്‍ വിഭാഗം ഒന്നാം സ്ഥാനത്തിന് അര്‍ഹരായവര്‍ സബീല അബ്ദുറഹീം റിയാദ്, അബ്ദുറഹ്മാന്‍ സഖാഫി റിയാദ്, അബ്ദുല്ല വിളയില്‍ ദമാം. രണ്ടാം സ്ഥാനത്തിന് അര്‍ഹരായവര്‍ റാഷിദ് ഹസം അബുദാബി, ദിബിന ഹംസ റിയാദ്, സഫിയ സലീം റിയാദ്, സുരയ്യ കാസിം അബുദാബി, ഉമൈമത്ത് അലി റിയാദ്, ശമീറ മുഹമ്മദലി ജിദ്ദ, നുസൈബ ജലീബ്.
ഗള്‍ഫ് സ്റ്റുഡന്റ് വിഭാഗം ഒന്നാം സ്ഥാനത്തിന് അര്‍ഹരായവര്‍ സ്വഫര്‍ ഹമീദ് ജുബൈല്‍, ഫസ്വീഹ അബ്ദുല്‍ മജീദ് കുവൈത്ത്, നദീറ സുരയ്യ സലാല, സഫാ മുനവ്വിറ റിയാദ്, സുഫിയാന്‍ അബ്ദുല്‍ സലാം റിയാദ്, നുമൈര്‍ ബഷീര്‍ റിയാദ്, മറിയം റസാന ദമാം. രണ്ടാം സ്ഥാനത്തിന് അര്‍ഹരായവര്‍ മുഹമ്മദ് യസീം ഫയാദ് റിയാദ്, മുഹമ്മദ് മാലിക് ജിദ്ദ, അല്‍ഫിയാ ബാബു, മുഹ്‌സിന സൈതലവി മക്ക, മുഹമ്മദ് ഹാഷിദ് ദുബൈ, ആബിദ സലീം അല്‍ ഖോബാര്‍, മറിയം മുജീബ് സൗദി നോര്‍ത്ത്, അസ്‌ന അബൂബക്കര്‍ സൗദി നോര്‍ത്ത്, റുഹൈല്‍ സയ്യിദ് സൗദി നോര്‍ത്ത്.
ഗ്ലോബല്‍ വിഭാഗം ഒന്നാം സ്ഥാനത്തിന് അര്‍ഹനായത് തസ്‌നി മോള്‍ അലനല്ലൂര്‍. രണ്ടാം സ്ഥാനത്തിന് അര്‍ഹരായവര്‍ മുഫീദ ശുഹൈബ് കണ്ണൂര്‍, സുമയ്യ ശബീര്‍ തേവലക്കര, ശമീമ മണ്ണാര്‍ക്കാട്, ഉമ്മു ഫാത്വിമ പുറത്തീല്‍. ഗ്ലോബല്‍ സ്റ്റുഡന്റ്‌സ് വിഭാഗം ഒന്നാം സ്ഥാനത്തിന് അര്‍ഹരായവര്‍ അന്‍ഷാദ് മേഴാട്ടൂര്‍, അജ്‌സല്‍ അലി വേലുപാടം. രണ്ടാം സ്ഥാനത്തിന് അര്‍ഹനായത് ആദില്‍ അലി എ വേലുപാടം. വിശദമായ ഫലവും പരീക്ഷാര്‍ത്ഥികളുടെ മാര്‍ക്കും www.rsconline.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബുക്ക്‌ടെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ പരീക്ഷാര്‍ത്ഥികളെയും  പ്രത്യേകം അഭിനന്ദിക്കുന്നതായി ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ അറിയിച്ചു.

Leave a Reply