ദുബൈ: സാമൂഹിക നന്മക്കായി സേവനം ചെയ്യുന്ന ആത്മാര്‍ത്ഥതയുള്ള യുവസമൂഹം വളര്‍ന്നു വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി പറഞ്ഞു. സാംസ്കാരികവും കാരുണ്യാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മാറ്റത്തിനൊപ്പം സമര്‍പ്പിതവും ധിഷണാവൈഭവമുള്ള സമൂഹമായി മാറാന്‍ യുവാക്കള്‍ക്കു സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. പ്രവാസി രിസാല വായനോത്സവത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര് എസ് സി നാഷനല്‍ ചെയര്മാന് അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. ചര്‍ച്ചകള്‍ക്ക് ആര് എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ ജബ്ബാര്‍ പി സി കെ, ശമീം തിരൂര്‍ നേതൃത്വം നല്കി.
സമാപന സംഗമം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് മിഡില്‍ ഈസ്റ്റ് അംഗം അബ്ദുല്ല വടകര മുഖ്യ പ്രഭാഷണം നടത്തി. ഐ സി എഫ് നാഷനല്‍ സെക്രട്ടറിമാരായ ഉസ്മാന് മുസ്ല്യാര്‍ ടി എന്‍ പുരം, അബ്ദുല്‍ ഹകീം എ കെ,ഐ സി എഫ് നാഷനല്‍ ഉസ്റ ഡയറക്ടര്‍ അബ്ദുല്‍ ഹയ്യ് അഹ്സനി, ഐ സി എഫ് ദുബൈ സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, സലാം സഖാഫി വെള്ളലശ്ശേരി, അഷ്റഫ് പാലക്കോട്, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ഹുസൈന് തങ്ങള്‍ വാടാനപ്പള്ളി ഇസ്മാഈല്‍ കക്കാട്, കരീം ഹാജി തളങ്കര, ഖാസിം പുറത്തില്‍ , ആസിഫ് മുസ്ല്യാര്‍ സംമ്പന്ധിച്ചു. 2016 മീലാദ് കാമ്പയിനോടനുബന്ധിച്ച് നടത്തിയ ബുക്ടെസ്റ്റ് വിജയികള്‍ക്കും രിസാലക്കാലത്തെ ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ സോണ്‍, സെക്ടറുകള്‍ക്കുള്ള പ്രൈഡ് അവാര്‍ഡ് ഐ സി എഫ് ശാര്‍ജ പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, ശംസുദ്ധീന്‍ പയ്യോളി, മൂസ കിണാശ്ശേരി, മുസ്തഫ ഇകെ തുടങ്ങിയവര്‍ വിതരണം ചെയ്തു.
പ്രവാസി രിസാലയുടെ വായനാ പരിസരം എന്ന ശീര്‍ഷകത്തിലുള്ള ടേബിള്‍ ടോക്കിന് ദുബൈ, ഷാര്‍ജ സോണ്‍ കലാലയ സംഘങ്ങള്‍ നേതൃത്വം നല്കി. മുഹമ്മദലി ചാലില്‍, സുബൈര്‍ ഇര്‍ഫാനി, ആശിഖ് നെടുമ്പുര, അബ്ദുല്‍ അസീസ് കൈതപ്പൊയില്‍, ഇര്‍ഫാദ് മായിപ്പാടി സംസാരിച്ചു.