തര്‍തീല്‍ സമാപിച്ചു

അജ്മാന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ വ്രത മാസത്തില്‍ നടത്തിവന്ന ‘തര്‍തീല്‍’ ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങള്‍ക്ക് ശേഷമാണ് നാഷനല്‍തല മത്സരം സംഘടിപ്പിച്ചത്. ഒന്‍പത് സെന്‍ട്രലുകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയവരാണ് നാഷനല്‍ തര്‍തീലില്‍ മാറ്റുരച്ചത്. ജൂനിയര്‍ വിഭാഗത്തില്‍ ശുഐബ് അബ്ദുല്ല (അല്‍ഐന്‍), മുഹമ്മദ് നിഷാദ് നൗഷാദ് (അബുദാബി ഈസ്റ്റ്), മുഹമ്മദ് അനസ (ഷാര്‍ജ) എന്നിവരും സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അഷ്‌റഫ് (ഷാര്‍ജ), മുഹമ്മദ് സുഹൈല്‍ (ദുബൈ), മുഹമ്മദ് യാസീന്‍ (അജ്മാന്‍) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.  
അജ്മാന്‍ വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ നടന്ന സംഗമം സ്വാഗതസംഘം ചെയര്‍മാന്‍ ബസീര്‍ സഖാഫി യുടെ അധ്യക്ഷതയില്‍   ഐ സി എഫ് യു എ ഇ  നാഷനല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു.  എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ . പി  എ മുഹമ്മദ് ഫാറൂഖ് നഈമി  മുഖ്യപ്രഭാഷണം നടത്തി. തര്‍തീലിനോടനുബന്ധിച്ച് ബുര്‍ദ പാരായണവും, സ്‌പോട്ട് ഖുര്‍ആന്‍ ക്വിസ്സും, സമൂഹ നോമ്പ് തുറയും ഒരുക്കിയിരുന്നു. അഷ്‌റഫ് താമരശ്ശേരി, വുഡ്‌ലം പാര്‍ക് സ്‌കൂള്‍ സിഇഒ ഗഫൂര്‍, അസീസ്, ഇബ്‌റാഹിം സഖാഫി, റസാഖ് മുസ്ലിയാര്‍, സക്കരിയ ഇര്‍ഫാനി, റഷീദ് ഹാജി , ജബ്ബാര്‍ പി സി കെ, ഷമീം തിരൂര്‍, അബ്ദുല്‍ ഹക്കീം, മുഹമ്മദ് മാസ്റ്റര്‍, പരീകുട്ടി ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി  തുടങ്ങിയവര്‍ സംബന്ധിച്ചു മുസ്തഫ കൂടല്ലൂര്‍ സ്വാഗതവും  ശരീഫ് പെരിയാരം നന്ദിയും പറഞ്ഞു

Leave a Reply