സന്നാഹം ചരിത്രമായി- ബര്‍ക താജുല്‍ ഉലമ നഗറില്‍ നിന്നും ഊര്‍ജ്ജം നേടി ആര്‍ എസ് സി യുവത്വം കര്‍മ രംഗത്തേക്ക്

ബര്‍ക : ബര്‍ക താജുല്‍ ഉലമ നഗറില്‍ ആര്‍ എസ് സി നാഷനല്‍ കമ്മറ്റി സംഘടിപ്പിച്ച സന്നാഹം ക്യാമ്പ് സമാപിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം സന്നാഹം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, ഹദ്ദാദ് റാതീബ്, കായിക മത്സരങ്ങള്‍, പ്രവര്‍ത്തകരുടെ ബൗദ്ധിക പുരോഗതി ലക്ഷ്യമാക്കിയുളള വിവിധ സെഷനുകള്‍ നടന്നു.

ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഐ സി എഫ് ജന സെക്രട്ടറി നിസാര്‍ സഖാഫി ആശംസകള്‍ നേര്‍ന്നു. മത്ര സഖാഫ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദു റഷീദ് നരിക്കോട്, ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ടി എ അലി അക്ബര്‍, ഗള്‍ഫ് കൗണ്‍സില്‍ കലാലയം കണ്‍വീനര്‍ ഫിറോസ് അബ്ദുറഹ്മാന്‍ ഗള്‍ഫ് കൗണ്‍സിലര്‍ ജാബിര്‍ ജലാലി , വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

രിസാല വില്ലേജ് നേടിയ സലാല സോണി ലെ സനാഇയ, ഔഖദ് സലാലമാള്‍, ബോഷര്‍ സോണിലെ ഗുബ്‌റ, മസ്‌ക്കത്ത് സോണിലെ മത്ര, റൂവി യൂനിറ്റുകള്‍ ക്കുളള ഉപഹാരങ്ങള്‍ അബ്ദുറഷീദ് നരിക്കോട് വിതരണം ചെയ്തു. കായി ക മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

നിഷാദ് അഹ് സനി അധ്യക്ഷനായിരുന്നു. ഖാരിജത്ത് സ്വാഗതവും സനീര്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
പ്രകൃതി സൗഹൃദാന്തരീക്ഷത്തില്‍ നടന്ന ക്യാമ്പ് വിവിധ യൂനിറ്റുകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി.

Leave a Reply