‘ഖലം’ ഗള്‍ഫില്‍ 50 കേന്ദ്രങ്ങളില്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം ജൂലൈ 07ന് നടക്കും. ഗള്‍ഫിലെ അമ്പത് കേന്ദ്രങ്ങളില്‍ ഖലം എന്ന പേരിലാണ് പ്രഖ്യാപന സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. എഴുത്തുകാരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും വ്യത്യസ്ത കേന്ദ്രങ്ങളില്‍ കലാലയം സാംസ്‌കാരികാരിക വേദിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ജീവനു നേരെ വെല്ലുവിളിയുയര്‍ത്തുന്ന ഫാസിസവും ചൂഷണവുമടക്കം സാധാരണക്കാരില്‍ ഗ്രസിച്ച പൊതുബോധത്തിനെതിരെ ഖലം- പേന ആയുധമാക്കി സാംവാദാത്മക സാംസ്‌കാരിക മുഖം തുറക്കുകയും പ്രവാസി യുവജനങ്ങളില്‍ വായനയും അറിവന്വേഷണ വിചാരശീലങ്ങളും വളര്‍ത്തിയെടുക്കുകയുമാണ് കലാലയം ലക്ഷ്യം വെക്കുന്നത്. വനിതകള്‍, കുട്ടികള്‍, യുവാക്കള്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ക്കായി പ്രായോഗിക തുടര്‍ പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതി വിളംബരവും ഖലമില്‍ നടക്കും. സാഹിത്യ സാംസ്‌കാരിക പൊതു രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

Leave a Reply