“തർതീൽ” ഖുർആൻ പാരായണ മത്സരങ്ങൾ സമാപിച്ചു.

കുവൈത്ത് സിറ്റി: വിശുദ്ധ റമളാനിൽ രിസാല സ്റ്റഡി സർക്കിൾ സ്റ്റുഡന്റ്സ് വിഭാഗം സംഘടിപ്പിച്ച “തർതീൽ” ഖുർആൻ പാരായണ മത്സരങ്ങൾ സമാപിച്ചു. യൂനിറ്റ്, സെക്ടർ തലങ്ങളിൽ നിന്നുള്ള വിജയികൾ പങ്കെടുത്ത സെൻട്രൽ മത്സരങ്ങൾ മംഗഫ് മലബാർ ഓഡിറ്റോറിയം, അബ്ബാസിയ്യ താജ് ഓഡിറ്റോറിയം, സാൽമിയ വിസ്ഡം സെന്റർ, ഫർവാനിയ മെട്രോ ഹാൾ എന്നിവിടങ്ങളിൽ നടന്നു.
പാരായണ മികവും തജവീദ് നിയമങ്ങളുടെ അറിവിനേയും അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി റാഹിൽ ബ്നു സർജീസ്, മുഹമ്മദ് ജാസിം ബ്നു ഹമീദ് (ഫർവാനിയ) അബ്ദുള്ള മുഹ്യദ്ധീൻ, സിനാൻ (ജലീബ്) മർവാൻ, ലബീബ് (കുവൈത്ത് സിറ്റി) ഫഹാം അലി, ഹാഫിള് മുഷ്റഫ് (ഫഹാഹീൽ) എന്നിവർ ജേതാക്കളായി.
അനസ് അസ്ഹരി, അബ്ദുൽ നാസർ ലത്വീഫി, അബ്ദുന്നാസർ മദനി, സിറാജ് തങ്ങൾ, ശമീർ മുസ് ലിയാർ, ബഷീർ അണ്ടിക്കോട്, ഹാഫിള് അഫ്താബ് പാകിസ്ഥാൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപന സംഗമങ്ങളിൽ വിതരണം ചൈതു.

Leave a Reply