ആര്‍ എസ് സി ഖുര്‍ആന്‍ മത്സരങ്ങള്‍ സമാപിച്ചു

ദോഹ: വിശുദ്ധ റമസാനില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്റ്റുഡന്റ്‌സ് വിഭാഗം സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം (തര്‍ത്തീല്‍) സമാപിച്ചു. നാലു സെന്‍ട്രലുകളിലായി നടന്ന ഫൈനല്‍ മത്സരങ്ങളില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ അര്‍ഫാന്‍ ഫൗസി, അബ്ദുര്‍റഊഫ് (അസീസിയ), അനസ് മുഹമ്മദ്, ഫാദില്‍ മുഹമ്മദ് (ദോഹ), അബ്ദുല്‍ ഹാദി അയ്യൂബ്, മു ഹമ്മദ് ഫത്വാഹ് (മദീന ഖലീഫ) എന്നിവര്‍ ജേതാക്കളായി. രാജ്യത്തെ പത്തു സെക്ടര്‍  ഘടകങ്ങളില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ ഒന്നാമതെത്തിയവരാണ് സെന്‍ട്രല്‍ തലത്തില്‍ മത്സരിച്ചത്. വിദ്യാര്‍ഥികളില്‍ ഖുര്‍ആന്‍ പാരായണവും മനപാഠവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അനുബന്ധമായി ഖുര്‍ആന്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഹസന്‍ സഖാഫി ആതവനാട്, നൗഫല്‍ ലത്വീഫി, ജലീല്‍ ഇര്‍ഫാനി, ഹാഫിള് അബ്ദുല്‍ വഹീദ് സഖാഫി,  ഇസ്മാഈല്‍ ബുഖാരി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Leave a Reply