ഖലം സംഘടിപ്പിച്ചു

റിയാദ്‌: ആർ എസ്‌ സി റിയാദ്‌ സെൻട്രലിനു കീഴിൽ ഖലം എന്ന പേരിൽ കലാലയം സാംസ്കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും നടന്നു.തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക്‌ പുറമെ കലാ,സാഹിത്യ,സാംസ്കാരിക മേഖലയിലുള്ളവർ കൂടി പരിപാടിയിൽ സംബന്ധിച്ചു.സെൻട്രൽ ചെയർമാൻ ബഷീർ മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു.ഐ സി എഫ്‌ സെൻട്രൽ സെക്രട്ടറി ഫൈസൽ മമ്പാട്‌ ഉദ്ഘാടനം നിർവ്വഹിച്ചു.നാഷനൽ ജനറൽ കൺവീനർ അൻസാർ കൊട്ടുകാട്‌ പദ്ധതിയവതരണവും,മിഡിൽ ഈസ്റ്റ്‌ കലാലയം സമിതി അംഗം മുസ്ഥഫാ മാസ്റ്റർ മുക്കോട്‌ പ്രഭാഷണവും നടത്തി.കലാലയം സാംസ്കാരിക വേദി പ്രഖ്യാപനം പ്രശസ്ത ചെറുകഥാകൃത്ത്‌ റഫീഖ്‌ പന്നിയങ്കരയും ആർ എസ്‌ സി ഹോം പേജ്‌ സമർപ്പണം ഐ സി എഫ്‌ സെൻട്രൽ പ്രസിഡണ്ട്‌ അബ്ദു നാസർ അഹ്‌സനിയും നിർവ്വഹിച്ചു.നോർക്ക സൗദി കൺസൾട്ടൻറ്റ്‌ ഷിഹാബ്‌ കൊട്ടുകാട്‌ , എൻ ആർ കെ വൈസ്‌ ചെയർമാൻ നാസർ കാരന്തൂർ,ലത്തീഫ്‌ മുണ്ടേരി,ശറഫുദ്ധീൻ നിസാമി,തുടങ്ങിയവർ ആശംസകൾ നേർന്നു..കലാലയം കൺവീനർ മുജീബ്‌ തുവ്വക്കാട്‌ ആമുഖവും ജനറൽ കൺവീനർ മുനീർ അടിവാരം നന്ദിയും പറഞ്ഞു.

 

Posted Under

2 thoughts on “ഖലം സംഘടിപ്പിച്ചു

Leave a Reply