കലാലയം സാംസ്കാരിക വേദി ; യു എ ഇ യിലെ പത്ത് കേന്ദ്രങ്ങളില്‍ പ്രഖ്യാപിച്ചു

ഷാര്‍ജ : സമൂഹം എന്ത് ചെയ്യണമെന്ന്  തീരുമാനിക്കുന്ന സാമ്രാജ്യത്വവും നാടിന്‍റെ നട്ടെല്ല്  ഒടിക്കുന്ന രൂപത്തില്‍ വളര്‍ന്ന ഫാസിസവും , ചൂഷണവും  പ്രതിരോധിക്കുന്നതിന് എഴുത്തും വായനയും  സംവാദവും തുറക്കുന്ന  “കലാലയം സാംസ്കാരിക വേദി”  യു എ ഇ യിലെ പത്ത് കേന്ദ്രങ്ങളില്‍  പ്രഖ്യാപിക്കപ്പെട്ടു   പ്രഖ്യാപന വേദിയായ  “ഖലം”   യു എ ഇ  യിലെ  അബൂദാബി സിറ്റി , അബൂദാബി ഈസ്റ്റ് , അല്‍ ഐന്‍ , ദുബൈ , ഷാര്‍ജ , അജ്മാന്‍  , ഫുജൈറ  , ഉമ്മുല്‍ഖുവൈന്‍  റാസല്‍ഖൈമ , ദൈദ്   എന്നിവടങ്ങളില്‍  നടന്നു ,   കലാലയം സാംസ്ക്കാരിക വേദിയുടെ പുതിയ പതിപ്പുകളും , പദ്ധതികളും സമൂഹത്തിനു സമര്‍പ്പിച്ചു .

മഖ്ദൂമിന്റെ അധിനിവേശ പോരാട്ടങ്ങള്‍   കോറിയിട്ട്  സത്യന്‍  മാടാക്കരയും ,  അധര്‍മ്മത്തിനെതിരെ പോരാടാന്‍ സാഹിത്യം കാരണമാകുമെന്ന് മുരളി മംഗലത്തും , യാത്രാ വിവരണങ്ങളിലെ എഴുത്തും ചരിത്ര സ്ഥലങ്ങളിലെ പഠനവും പുന്നയൂര്‍ ക്കുളം സൈനുദീനും വരച്ചു കാട്ടി .മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുമ്പോഴാണ് കലാ പ്രവര്‍ത്തനം സ്വാര്‍ത്ഥകമാകുന്നതെന്ന്  വക്കം ജയലാല്‍ പറഞ്ഞു .  ജമാല്‍ മൂക്കുതല , ഈസ സാഹിബ് , താജുദ്ധീന്‍ വെളിമുക്ക് , മുഹമ്മദലി പുത്തനത്താണി , അബൂബക്കര്‍ അസ്ഹരി, ശമീം തിരൂര്‍ , ജബ്ബാര്‍ പി സി കെ  ,റസാക്ക് മാറഞ്ചേരി  ,അബ്ദുല്‍ ബാരി  , മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം , മുഹമ്മദ്‌ പുല്ലാളൂര്‍ , ഖാസിം പുറത്തീല്‍ , അബ്ദുല്ല വടകര , ജലാല്‍ സഖാഫി സക്കരിയ ഇര്‍ഫാനി , കബീര്‍ കെ സി , നിസാര്‍ പുത്തന്‍പള്ളി  തുടങ്ങിയവര്‍  വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു

രിസാല സ്റ്റഡി സര്‍ക്കിളിന്‍റെ  സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക  വേദി  ഗള്‍ഫിലെ അന്‍പത് കേന്ദ്രങ്ങളിലാണ്  പ്രഖ്യാപിക്കപ്പെട്ടത്

Posted Under

Leave a Reply