കലാലയ സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും നടത്തി

അൽ ഖോബാർ:രിസാല സ്റ്റഡി സർക്കിൾ അൽ ഖോബാർ സെൻട്രൽ കമ്മറ്റി,ഖലം എന്ന പേരിൽ കലാലയ സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും നടത്തി.
ജനങ്ങളുടെ നന്മക്കു ഉപകാരപ്പെടുന്ന രൂപത്തിൽ കലയെ ഉയർത്തിക്കൊണ്ടുവരാൻ സംഗമം ആവശ്യപ്പെട്ടു..

‘ ജൂലൈ 7 ‘ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നു തുടങ്ങിയ ‘ഖലം”സാംസ്‌കാരിക സംഗമം
ഐ സി എഫ് ഖോബാർ സെൻട്രൽ ജ.സെക്രട്ടറി അഷ്‌റഫ്‌ കെ. കെ. ഉദ്ഘാടനം ചെയ്തു. സ്വാദിഖ് സഖാഫി ജഫനി പദ്ധതി അവതരണവും ശുക്കൂർ അലി ചെട്ടിപ്പടി പ്രഭാഷണവും നടത്തി. ICF ഖോബാർ സെൻട്രൽ ദഅവാ പ്രസിഡന്റ്‌ ബഷീർ ഉള്ളണം പദ്ധതി പ്രഖ്യാപനം നടത്തി. RSC യുടെ ന്യൂസ്‌ പോർട്ടൽ ഹോം പേജ് പ്രകാശനം സൗദി ഈസ്റ്റ് ഫിനാൻസ് കൺവീനർ അഷ്‌റഫ്‌ ചാപ്പനങ്ങാടി നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും പ്രവർത്തകരുടെയും കലാ പരിപാടികൾ നടന്നു. RSC ഖോബാർ സെൻട്രൽ ട്രെയിനിംഗ് കൺവീനർ ജംഷീർ അമാനി നിയന്ത്രിച്ച പരിപാടിയിൽ കലാലയം കൺവീനർ സഅദ് കണ്ണപുരം ആമുഖ പ്രസംഗവും ജനറൽ കൺവീനർ അലി അൻവർ നന്ദിയും പറഞ്ഞു

Posted Under

3 thoughts on “കലാലയ സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും നടത്തി

Leave a Reply