കലാലയം സാസ്‌കാരിക വേദി പ്രഖ്യാപിച്ചു.

‘ഖലം’ ഉല്‍ഘാടനം

 

റിഫ: ആര്‍ എസ്‌സി,റിഫ  സെന്റ്രലിനു കീഴില്‍ ഖലം സംഗമവും, കലാലയം സാംസ്‌കാരിക വേദിയുടെ പ്രഖ്യാപനവും നടന്നു. ഹാമദ് ടൗണ്‍ കാനൂ ഹാളില് ‍സംഘടിപ്പിക്കപ്പെട്ട പ്രസ്തുത സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കലാ സാഹിത്യസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ സംബദ്ധിച്ചു. സെന്റ്രല്‍ ചെയര്‍മാന്‍ ഷിഹാബുദ്ധീന്‍ സിദ്ദീഖി പ്രാര്‍ഥന നടത്തി. ഹുദൈഫ് ‌ഹൈദര്‍ ഖിറാഅത്തും,ഇഖ്ബാല്‍ വെളിയങ്കോട് ഉല്‍ഘാടനം നിര്‍വഹിച്ചു. നാഷനല്‍ സ്റ്റുഡന്റ് കണ്‍ വീനര്‍  അഷ്ഫാഖ്‌ മണിയൂര്‍ പദ്ധതി അവതരണവും,മിഡില് ‍ഈസ്റ്റ് എക്‌സികുട്ടീവ് അംഗം അന്‍വര്‍ സലീംസഅദിമുഖ്യ പ്രഭാഷണവും നടത്തി. കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം, പ്രശസ്ത കോളമിസ്റ്റായ ലുഖ്മാന്‍ വിളത്തൂരും ആര്‍ എസ്‌ സി, ഹോം പേജ്‌ സമർപ്പണം മിഡിൽ ഈസ്റ്റ് കലാലയം സമിതി അംഗം ഷബീര്‍ മാറെഞ്ചേരിയും നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ഹുദൈഫ്,ഫായിസ്,എന്നിവര്‍ പങ്കെടുത്തു. ഐ സി എഫ് ‌റിഫ സെന്റ്രല്‍ സെക്രട്ടറി ഇര്‍ഷാദ് ആലപ്പുഴ, മൂസാ കരിമ്പില്‍ എന്നിവർ ‍ആശംസ അര്‍പ്പിച്ചു. ആര്‍ എസ് ‌സി നാഷനല്‍ കണ്‍ വീനര്‍മാരായ, നവാസ് പാവണ്ടൂര്‍, മുസ്തഫ പേരാമ്പ്ര, അബ്ദുല്ല രണ്ടത്താണി, ഫൈസല്‍ അലനല്ലൂര്‍, അബ്ദുൽ സലാം കോട്ടക്കൽ എന്നിവര്‍ സംബദ്ധിച്ചു. കലാലയം കണ്‍ വീനര്‍ മുഹമ്മദ് സലാം ആമുഖവും, നാസില്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply