“ഖലം ” സമാപിച്ചു .

അല്‍ ഖസീം:രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി പ്രവാസ യവ്വനം സാംസ്‌കാരിക സംഘബോധം എന്ന ശീര്‍ഷകത്തില്‍ കലാലയ സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും നടത്തി. ജൂലൈ ഏഴ് വെള്ളി ഉച്ചക്ക് രണ്ട് മണിക്ക് ബുറൈദയിൽ നടന്ന പരിപാടിയില്‍ മാട്ടൂല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ഖസീം ഐ സി എഫ് ദഅ്‌വാ സിക്രട്ടറി നിസാമുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അലി ഹൈദര്‍ ഫാളിലി കാമിലി അധ്യക്ഷത വഹിച്ചു.
ആര്‍ എസ് സി നാഷണല്‍ വിസ്ഡം കണ്‍വീനര്‍ കബീര്‍ ചേളാരി പദ്ധതി അവതരണം നടത്തി. നാഷണല്‍ ദഅ്‌വ കണ്‍വീനര്‍ ഹാരിസ് സഖാഫി കൊടുങ്ങല്ലൂർ പ്രസംഗിച്ചു. കലാലയം സാംസ്‌കാരിക വേദിയുടെ പ്രഖ്യാനപനം അൽ ബർക്ക ഹോസ്പിറ്റൽ ജനറൽ വിഭാഗം ഡോ. ലൈജു നിര്‍വഹിച്ചു. ആര്‍ എസ് സി ന്യൂസ് പോർട്ടൽ ഹോം പേജ് പ്രശസ്ത് എഴുത്തു കാരാൻ ഷാജു മേലാറ്റൂര്‍ ലോഞ്ചിംഗ് നടത്തി .അര്‍ഷാദ് വള്ളിത്തോട് കലാലയ ഗാനം ആലപിച്ചു. നൗഫല്‍ മണ്ണാര്‍ക്കാട് സ്വാഗതവും മക്ബൂല്‍ തിരുവനന്തപുരം നന്ദിയും പറഞ്ഞു.

Posted Under

One thought on ““ഖലം ” സമാപിച്ചു .

Leave a Reply