കലാലയം സാംസ്കാരിക വേദി പ്രഖ്യാപനമായി.

ദമ്മാം: ജനജീവിതത്തെ ഭീതീതമാക്കുന്ന ഫാസിസത്തിനും ചൂഷണത്തിനുമെതിരെ തൂലികയെ സമരായുധമാക്കണമെന്ന പ്രഖ്യാപനത്തോടെ രിസാല സ്റ്റഡി സർക്കിളിനു കീഴിൽ ‘കലാലയം സാംസ്കാരിക വേദി’, ജി.സി.സി തലത്തിൽ നിലവിൽ വന്നു. വ്യത്യസ്ത കേന്ദ്രങ്ങളിൽ പ്രമുഖ സാംസ്കാരിക നായകരാണ് പ്രഖ്യാപനം നടത്തിയത്. ആർ എസ് സി ദമ്മാം സെൻട്രൽ അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഖലം’ സാംസ്കാരിക സംഗമത്തിൽ സൗദി മലയാളി സമാജം (സാഹിതീയം) നാഷണൽ പ്രസിഡണ്ട് മാലിക് മഖ്ബൂൽ കലാലയം സാംസ്കാരിക വേദി പ്രഖ്യാപിച്ചു.
സമകാലിക ഇന്ത്യ ഇന്നനുഭവിക്കുന്ന ഫാസിസ്റ്റ്-വർഗീയ ഭീഷണികളെ നേരിടാൻ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുഹ്ഫതുൽ മുജാഹിദീനും, മോയിൻകുട്ടി വൈദ്യരെ പോലുള്ളവരുടെ കാവ്യശിൽപങ്ങളെയും പരാമർശിക്കാതെ കേരളിയ സാംസ്കാരിക ചരിത്രം പൂർണ്ണമാവില്ല. പൂർവിക മഹത്തുക്കളുടെ വിപ്ലവാത്മകമായ സാംസ്കാരിക പ്രവർത്തനങ്ങളിൽ കാലുറച്ച് നിന്ന് കൊണ്ടാവണം, നാളെയുടെ കൊടിയടയാളമാവേണ്ട ഇന്നത്തെ യുവത്വം സാംസ്കാരിക പ്രവർത്തനം ആരംഭിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഐ സി എഫ് ദമ്മാം സെൻട്രൽ ഓർഗനൈസിഗ് സെക്രട്ടറി അബ്ദുല്ല വിളയിൽ ഉദ്ഘാടനം ചെയ്തു. നൂറുദ്ധീൻ സഖാഫി പദ്ധതി വിശദീകരിച്ചു.ഉബൈദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി . സാജിദ് ആറാട്ട്പുഴ, മാധവ് കെ.വാസുദേവ്, അൻസാർ ആദിക്കാട്, അൻവർ കളറോഡ് അഭിവാദ്യമർപ്പിച്ചു.
ആർ എസ് സി, ജി.സി.സി തലത്തിൽ നടത്തിയ ബുക് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം ആർ എസ് സി മിഡിൽ ഈസ്റ്റ് ട്രൈനിംഗ് കൺവീനർ അബ്ദുൽ ബാരി നദ് വി നിർവ്വഹിച്ചു. ശഫീഖ് ജൗഹരി, നാസർ മസ്താതാൻമുക്ക്, അഹമദ് തോട്ടട, സലിം ഓലപ്പീടിക, ഹസൻ സഖാഫി ചിയ്യൂർ, ലത്തീഫ് പള്ളത്തടുക്ക അഹമദ് പൂച്ചക്കാട്, ഹംസ എളാട്, മൊയ്തു മുസ്ലിയാർ കെ.എം കെ മഴൂർ സംബന്ധിച്ചു. ഹസൻ സഖാഫി മുക്കം ഖിറാഅത്ത് നടത്തി. ബശീർ ബുഖാരി ആമുഖവും റഊഫ് പാലേരി നന്ദിയും പറഞ്ഞു.

Posted Under

One thought on “കലാലയം സാംസ്കാരിക വേദി പ്രഖ്യാപനമായി.

Leave a Reply