‘ഖലം’ സാസ്കാരിക സംഗമം നടത്തി

 

ഉദ്ഘാടനം – ജയചന്ദ്രൻ

സൽമാബാദ്‌ : ആര്‍ എസ്‌സി, മനാമ സെന്റ്രലിനു കീഴില്‍ ഖലം സംഗമവും, കലാലയം സാംസ്‌കാരിക വേദിയുടെ പ്രഖ്യാപനവും നടന്നു. സൽമാബാദ്‌ റൂബി ഹാളിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കലാ സാഹിത്യസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ സംബദ്ധിച്ചു. സെന്റ്രല്‍ ചെയര്‍മാന്‍ ഹംസ ഖാലിദ്‌ സഖാഫി  പ്രാര്‍ഥന നടത്തി. രാജു ഇരിങ്ങൽ  ഉല്‍ഘാടനം നിര്‍വഹിച്ചു. നാഷനല്‍ സ്റ്റുഡന്റ് കണ്‍ വീനര്‍  അഷ്ഫാഖ്‌ മണിയൂര്‍ പദ്ധതി അവതരണവും, ആർ എസ്‌ സി നാഷനൽ ജനറൽ കൺവീനർ പ്രഭാഷണം നടത്തി. കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം, പ്രശസ്ത നോവലിസ്റ്റ്‌ കൂടിയായ ജയചന്ദ്രൻ നടത്തി.  ആര്‍ എസ്‌ സി, ഹോം പേജ്‌ സമർപ്പണം ഐ സി എഫ്‌ സെന്റ്രൽ സെക്രട്ടറി റഫീഖ്‌ മാസ്റ്റർ നരിപ്പറ്റ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ മുഹമ്മദ്‌ അലി മുസ്തഫ പേരാമ്പ്ര, ഹംസ,എന്നിവര്‍ പങ്കെടുത്തു. റഹീം സഖാഫി അത്തിപ്പറ്റ, ഉമ്മർ സാഹിബ്‌, ലുഖ്മാൻ വിളത്തൂർ എന്നിവർ ആശംസ അര്‍പ്പിച്ചു. ആര്‍ എസ് ‌സി നാഷനല്‍ കൺവീനർ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി, ഫൈസല്‍ അലനല്ലൂര്‍, അബ്ദുൽ സലാം കോട്ടക്കൽ എന്നിവര്‍ സംബദ്ധിച്ചു. കലാലയം കണ്‍വീനര്‍ മുഹമ്മദ് അലി ആമുഖവും, ഷബീർ മാസ്റ്റർ  നന്ദിയും പറഞ്ഞു.

Leave a Reply