ആത്മീയ ഭൗതിക ജീവിതത്തിൽ രിസാല എന്നെ സ്വാധീനിച്ചു , ഡോ . വിനുകുമാർ

അബ്ഹ :കഴിഞ്ഞ എട്ടു വർഷത്തെ സ്ഥിരമായ രിസാല വായന എന്റെ ആത്മീയ ഭൗതിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയതായും രിസാല സ്റ്റഡി സർക്കിളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഖമീസ് മുഷൈത് MY CARE HOSPITAL MD ഡോ . വിനുകുമാർ പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിയുടെ അസീർ സെൻട്രൽ തല പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ എസ് സി മുൻ നാഷണൽ ചെയർമാൻ മെഹമൂദ് സഖാഫി ഖലം ഉത്ഘാടനം ചെയ്തു.നാഷണൽ രിസാല കൺവീനർ മൊയ്‌തീൻ മാവൂർ പദ്ധതി അവതരണവും നൂറുദ്ധീൻ കുറ്റിയാടി പ്രഭഷണവും നിർവഹിച്ചു .സാങ്കേതിക വികാസത്തിന്റെ പുതു കാലത്ത് സംവാദാത്മക വായന പരിപോഷിപ്പിക്കാനും വിദ്യാർത്ഥികളുടെ ധൈഷണിക പുരോഗതിയും ലക്ഷ്യംവെച്ചു സജ്ജീകരിക്കപ്പെട്ട കലാവട്ടം ,കലാമുറ്റം , കലാശാല തുടങ്ങി വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് ഖലം വേദി സാക്ഷിയായി .ആർ എസ് സി യുടെ ഹോം പേജ് rsconline.org ലോഞ്ചിങ് ഐ സി ഫ്‌ ദഅവ പ്രസിഡന്റ് ഇബ്രാഹിം സഖാഫി നിർവഹിച്ചു.ഹമീദ് വേങ്ങര അഭിവാദ്യം അർപ്പിച്ചു.വിദ്യാർത്ഥികളുടെ കലാ പരിപാടികൾക്കും ഖലം വേദി സാക്ഷിയായി .നിയാസ് കോഴിക്കോട് സ്വാഗതവും ആഷിഖ് സഖാഫി നന്ദിയും പറഞ്ഞു.

Posted Under

Leave a Reply