സലാലയില്‍ കലാലയം സാംസ്‌കാരികവേദി പ്രഖ്യാപനവും പദ്ധതിവിളംബരവും നടന്നു

സലാല : ഖലം എന്ന പേരില്‍ രിസാലസ്റ്റഡി സര്‍ക്കിള്‍ സലാല സെന്‍ട്രല്‍ കമ്മിറ്റി കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും സംഘടിപ്പിച്ചു. ആര്‍ എസ് സിക്കു കീഴിലുളള സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദിയുടെ പ്രഖ്യാപനം കൈരളി സലാല ജന സെക്രട്ടറി വിനയ്കുമാര്‍ നിര്‍വഹിച്ചു. കലയും സാഹിത്യവും സമൂഹത്തിലെ അരുതായ്മകള്‍ക്കെതിരെയുളള പോരാട്ടത്തിന് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാസിറുദ്ദീന്‍ സഖാഫി കോട്ടയം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കലയും സാഹിത്യവും മനുഷ്യന്റെ മാനവിക മൂല്യങ്ങളുടെ വളര്‍ച്ചക്ക് ഉപകരിക്കണമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു.

അനസ് സഅദി മൊറയൂര്‍ ഉത്ഘാടനം ചെയ്തു. പി ടി യാസിര്‍ പദ്ധതിയവതരണം നടത്തി. കലാലയം ഗാനാലാപനം, കവിതാപാരായണം, മാപ്പിളപ്പാട്ട് ,  പുസ്തക പരിചയം എന്നിവയും നടന്നു. അശ്‌റഫ് ബാഖവി സൃഷ്ടിയവതരണം നടത്തി. സുലൈമാന്‍ സഅദി (ഐ സി എഫ്), ലക്ഷ്മണന്‍ (പ്രവാസി കൗണ്‍സില്‍) , ഉസ്മാന്‍വാടാനപ്പളളി (പി സി എഫ്) ആശംസകള്‍ നേര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളുടനീളം നടന്നുവരുന്ന ഖലം പരിപാടിയുടെ ഭാഗമായാണ് സലാലയിലും ഖലം നടന്നത്.

 

സലാല ഖലം പരിപാടിയുടെ സദസ്‌

Leave a Reply