ആര്‍ എസ് സി സാംസ്കാരിക സംഗമം

ദോഹ  : കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സംഗമം നടത്തി. പ്രവാസി സമൂഹത്തിലെ വായനാശീലത്തെ ആസ്പദിച്ചു നടന്ന ചര്‍ച്ചാ സംഗമം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സുരേഷ് കരിയാട് ഉത്ഘാടനം ചെയ്തു.
മാതൃ ഭാഷയും പുസ്തക വായനയും നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും വ്യക്തികളുടെയും സമൂഹത്തിന്‍റെയും വികാസത്തിനു വായനാ സംസ്കാരത്തെ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.
ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ ചെയര്‍മാന്‍ ജലീല്‍ ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അലി അക്ബര്‍ (സിറാജ്), ജമാല്‍ കണ്ണപുരം, ശംസുദ്ധീന്‍ തെയ്യാല എന്നിവര്‍ പ്രസംഗിച്ചു. കലാലയം സാംസ്കാരിക വേദി കണ്‍വീനര്‍ സജ്ജാദ് മീഞ്ചന്ത സ്വാഗതവും ബഷീര്‍ നിസാമി നന്ദിയും പറഞ്ഞു.

Leave a Reply