യുവ പ്രൊഫഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു.

ദോഹ :  അഭ്യസ്ഥവിദ്യരും സാങ്കേതിക മികവുകൾ കൈവരിച്ചവരുമായ ഈ സമൂഹത്തിന്റെ ബൗദ്ധിക ഊർജ്ജം നാടിനു വേണ്ടി വിനിയോഗിക്കുകയും സാമ്പത്തികവും രാഷ്ട്രീയവുമായ നിർമ്മാണ പ്രക്രിയയിൽ ഭാഗവാക്കാവുകയും വേണ്ടതുണ്ടെന്നും ഈ അർത്ഥത്തിൽ സ്റ്റേറ്റിന്റെ പരിഗണനയും വേണമെന്ന് RSC വിസ്ഡം സമിതിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ വെച്ചു നടന്ന യുവ പ്രൊഫഷണല്‍ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി മുഖ്യാഥിതി ആയിരുന്നു.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഇരുന്നൂറില്‍ പരം പ്രൊഫഷനലുകള്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ തൊഴില്‍ പഠനം, കരിയര്‍ മോട്ടിവേഷന്‍, വിദ്യാഭ്യാസം, പേര്‍സണാലിറ്റി ഡെവലപ്പ്മെന്റ്, കരിയര്‍ ലോഞ്ച് തുടങ്ങിയ സെഷനുകള്‍ക്ക് ആസിഫലി കൊച്ചന്നൂര്‍,ത്വല്‍ഹത്ത് വട്ടേക്കാട്, മന്‍സൂര്‍ നാക്കോല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply