കലാലയം സാംസ്‌കാരികവേദി പ്രഖ്യാപനവും പദ്ധതിവിളംബരവും നടന്നു

 

ഹായിൽ :രിസാല സ്റ്റഡി സർക്കിൾ ഹായിൽ സെൻട്രൽ കമ്മിറ്റി പ്രവാസ യൗവനങ്ങളുടെ സാംസ്കാരിക സംഘബോധം എന്ന ശീർഷകത്തിൽ കലാലയ സാംസ്കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും നടത്തി.

ഖലം എന്ന പേരിൽ സംഘടിപ്പിച്ച  പരിപാടി മുൻ RSC നാഷണൽ വൈസ് ചെയർമാനും ICF സെൻട്രൽ പബ്ലിക് റിലേഷൻസ് പ്രസിഡണ്ടുമായ ഇബ്രാഹിം സഖാഫി പുത്തൂർ പാടം ഉദ്ഘാടനം ചെയ്തു. ഷാജൽ മടവൂർ പദ്ധതി അവതരണവും അബ്ദുൽ ലതീഫ് തിരുവമ്പാടി പ്രഭാഷണവും നടത്തി. ഹായിലിലെ ജീവകാരുണ്യ സാംസ്കാരിക പ്രവർത്തകനായ ജോൺ ഗ്ളാഡറെ മറ്റം പദ്ധതി പ്രഖ്യാപനം നടത്തി. RSC ന്യൂസ് പോർട്ടൽ ഹോം പേജ് പ്രകാശനം ന്യൂസ് റിപ്പോർട്ടർ മുസ്ഥഫ കോഴിക്കോട് നിർവഹിച്ചു. OICC പ്രതിനിധി ഗഫൂർ ആശംസ അർപ്പിച്ചു.

ശുഹൈബ് പരപ്പനങ്ങാടി അവതരണവും ആമുഖം ഹാരിസ് വയനാടും നന്ദി പ്രകാശനം ഹംസ സൈനിയും നിർവഹിച്ചു..

Posted Under

Leave a Reply