‘ഖലം’ സാസ്കാരിക സംഗമം സംഘടിപ്പിച്ചു

ദോഹ: കലാലയം സാംസ്കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും ഖലം’ എന്ന പേരില്‍ നടത്തിയ സാംസ്കാരിക സംഗമത്തില്‍ നടന്നു. പ്രവാസത്തിന്‍റെ തിരക്കുകള്‍ക്കിടയിലും മനുഷ്യവിഭവ ശേഷിയെ സമൂഹത്തിന്‍റെ സാംസ്കാരിക മുന്നേറ്റത്തിനു ഉപയോഗിക്കേണ്ട രീതികളും പദ്ധതികളും സംഗമത്തില്‍ വിളംബരം ചെയ്തു. സംസ്കൃതി സാംസ്കാരിക വിഭാഗം സെക്രട്ടറി ഇ എം സുധീര്‍ കലാലയം സാംസ്കാരിക വേദി പ്രഖ്യാപനം നിര്‍വഹിച്ചു. വ്യത്യസ്ത ദര്‍ശനങ്ങളും ആശയങ്ങളും സംസ്കാരങ്ങളും മനുഷ്യന്‍റെ നന്മകളാണ് ലക്ഷ്യമാക്കുന്നത്. അറിവാണ് സംസ്കാരിക മുന്നേറ്റത്തിന്‍റെ പ്രധാന ഘടകം, ജ്ഞാനമുള്ളവര്‍ക്കെ സംസ്കാര സമ്പന്നമായ സമൂഹമാകാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ സൃഷ്ടികളുടെ അവതരണവും കലാപരിപാടികളും അരങ്ങേറി. ഐ.സി.എഫ് നാഷനല്‍ സെക്രട്ടറി ബഷീര്‍ പുത്തൂപാടം ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍ വിഷയാവതരണവും ഉമര്‍ കുണ്ടുതോട് പദ്ധതി വിളംബരവും നടത്തി. ആര്‍ ജെ സൂരജ്, സജ്ജാദ് മീഞ്ചന്ത, സാജിദ് മാട്ടൂല്‍ സംസാരിച്ചു.

Leave a Reply