ഹജ്ജ് വളണ്ടിയർ കോർ 2017 പ്രവർത്തന സജ്ജം

മക്ക: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിനായി വിശുദ്ധ മക്കയിലെത്തുന്ന മുഴുവൻ തീർത്ഥാടകർക്കും എല്ലാവിധ സേവനങ്ങളും ചെയ്യുന്നതിനായി രിസാല സ്റ്റഡി സർക്കിൾ ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തനസജ്ജമായി. എച്ച്.വി.സി 2017 പ്രവർത്തനോദ്ഘാടനം ഇന്ത്യൻ ഹജ്ജ് മിഷൻ വൈസ് കോൺസുലർ ആസിഫ് സഈദ് നിർവഹിച്ചു. വളണ്ടിയർ കോറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം ഇന്ത്യൻ ഹജ്ജ് മിഷന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങർ നൽകുന്നതിനായി ഹറം പരിസരങ്ങളിലും അറഫ, മിന, മുസ്തലിഫ എന്നീ പുണ്യ സ്ഥലങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും ഹജ്ജ് വളണ്ടിയർ കോറിന്റെ സേവനം ലഭ്യമാകും.
മക്ക എച്ച്.വി.സി ക്യാപ്റ്റനായി ഉസ്മാൻ കുറുകത്താണിയെ(+966 50 75 22097) തെരഞ്ഞെടുത്തു.പ്രവർത്തനങ്ങളെ ഷുഹൈബ് പുത്തൻപള്ളി(+966 548758854)കോഡിനേറ്റ് ചെയ്യും.മുസ്തഫ കാളോത്ത് (+966 551255391) ഷിഹാബ് കുറുകത്താണി(+966 507980713) ഹനീഫ അമാനി(+966 502094659) ഉസ്മാൻമറ്റത്തൂർ(+966 501606200) തുടങ്ങിയവർ നേതൃത്വം നൽകും.
ഇതിനിടെ ഇന്ത്യൻ ഹജ്ജ് മിഷൻ വഴി ഹജ്ജിനെത്തുന്ന ആദ്യ സംഘത്തെ ഇന്ത്യൻ അംബാസഡർ മുഹമ്മദ് ജാവേദ് ,കോൺസുലേറ്റ് ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡപ്യൂട്ടി ജനറൽ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയ കോൺസുലേറ്റ് പ്രതിനിധികളും കേരളത്തിലെ വിവിധ മത സാംസ്കാരിക രാഷ്ട്രീയ സംഘടകളും ചേർന്ന് മദീനയിലെ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപ്പോർട്ടിൽ സ്വീകരിച്ചു.
ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പേരാണ് കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷം ഹജ്ജ് നിർവഹിക്കാനെത്തുന്നത്. ഇതിൽ 63000 തീർത്ഥാടകർ ജിദ്ദ വഴിയും ബാക്കി മദീന വഴിയുമാണ് ഹജ്ജിനെത്തുന്നത്.
യോഗത്തിന് സയ്യിദ് ബദറുദ്ദിൻ തങ്ങൾ അധ്യക്ഷത വഹിച്ചു.ഐ.സി.എഫ് നേതാക്കളായ ജലീൽ മാസ്റ്റർ വടകര,ഹനീഫ് അമാനി, ഉസ്മാൻ കുറുകത്താണി,സൈദലവി സഖാഫി എന്നിവർ സംസാരിച്ചു. ഷാഫി ബാഖവി, ശുഐബ് പുത്തൻ പള്ളി എന്നിവർ സംബന്ധിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും ഉസ്മാൻ മറ്റത്തൂർ നന്ദിയും പറഞ്ഞു .

Leave a Reply