പ്രീ എക്‌സാം കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രീ എക്‌സാം കോച്ചിംഗ് ക്യാമ്പ് മനാമ പാക്കിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിച്ചു, ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളായ ഇന്ത്യന്‍ സ്‌കൂള്‍ , ഏഷ്യന്‍ ്്്‌സ്‌കൂള്‍, ഇബുനുല്‍ ഹൈത്തം, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചു 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മിവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ ഇന്റ്രാക്ഷന്‍, പരീക്ഷകള്‍ നേരിടാനുള്ള പരിശീലങ്ങള്‍, തുടങ്ങിയ സെഷനുകളായി നടന്ന ക്യാമ്പിനു പ്രമുഖ ട്രെയിനറും, ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കൂടിയായ ആനന്ദ് നായര്‍ നേതൃതം നല്‍കി.
ക്യാമ്പിനു വിദ്യാര്‍ത്ഥികളില്‍ നിന്നും ,രക്ഷിതാക്കളില്‍ നിന്നും മികച്ച ഫീഡ്ബാക്കുകള്‍ ലഭിച്ചു, വരുംകാലങ്ങളില്‍ പ്രീ എക്‌സാം കോച്ചിംഗ് ക്യാമ്പുകള്‍ വളരെ വിപുലമായി സംഘടിപ്പിക്കുമെന്നും ആര്‍ എസ് സി ഭാരവാഹികള്‍ അറിയിച്ചു. രണ്ടു സോണ്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രീ എക്‌സാം കോച്ചിംഗ് ക്യാമ്പില്‍ ട്രെയിനിഗ് കണ്‍വീനര്‍ ശംസുദ്ധീന്‍ സഖാഫി അധ്യക്ഷനായിരുന്നു, ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അന്‍വര്‍ സലിം സഅദി ഉദ്ഘാടനം ചെയിതു. ബഷീര്‍ മാസ്റ്റര്‍ സ്വാഗതവും, അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.

Leave a Reply