ക്ലീന്‍ അപ് ദി വേള്‍ഡ്; ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍

ദുബൈ: ലോക പരിസ്ഥിതി ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി യു.എന്‍.ഇ.പി സംഘടിപ്പിച്ച ക്ലീന്‍ അപ് ദി വേള്‍ഡില്‍ ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരും പങ്കാളികളായി. വ്യത്യസ്ത സ്ഥാപനങ്ങളുടെയും സദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇരുപത്തി രണ്ടാമത് ക്ലീന്‍ അപ് ദി വേള്‍ഡില്‍ മിറാക്കിള്‍ ഗാര്‍ഡന്‍ പരിസരത്ത് രണ്ടായിരത്തോളം ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സംബന്ധിച്ചു. ഐസിഎഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി, ആര്‍ എസ് സി ഗള്‍ഫ് കൗസില്‍, നാഷനല്‍ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയിരുന്നു. സുലൈമാന്‍ കന്മനം, അബ്്ദുറസാഖ് മാറഞ്ചേരി, അബ്്ദുസലാം മാസ്റ്റര്‍ കാഞ്ഞിരോട്, ഷമീം തിരൂര്‍, അബൂബക്കര്‍ അസ്്ഹരി, മുസ്തഫ ഇ കെ, നജീം തിരുവനന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിസര ശുചിത്വം വ്യക്തിശുചിത്വം പോലെ പ്രധാനമാണെന്നും ശുചിത്വസന്ദേശം നെഞ്ചേറ്റി പ്രകൃതിയുടെ കാവലാളാവാന്‍ ഈ യജ്ഞം പ്രചോദനമാകട്ടെ എന്നും ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ അഹ്്മദ് ഷെറിന്‍ സന്ദേശത്തില്‍ ഓര്‍മപ്പെടുത്തി. കൂടുതല്‍ സന്നദ്ധ സേവകരെ അണിനിരത്തി ആര്‍ എസ് സി ഈ വര്‍ഷവും അധികൃതരുടെ പ്രശംസ പിടിച്ചുപറ്റി. ദുബൈ സോണ്‍ ഭാരവാഹികളായ അബ്ദുറശീദ് സഖാഫി, നൗഫല്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതരില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

Leave a Reply