‘ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാ ശിൽപികൾ വകവെച്ചു തന്നത്‌’

കലാലയം വിചാര സഭയില്‍ എഴുത്തുകാരന്‍ വെള്ളിയോടന്‍ സംസാരിക്കുന്നു
കലാലയം സാംസ്കാരിക വേദി “വിചാര സഭ”യില്‍  എഴുത്തുകാരന്‍ വെള്ളിയോടന്‍  സംസാരിക്കുന്നു

 

ഷാർജ : ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാ ശിൽപികൾ അനുവദിച്ചു തന്നതാണെന്നും അത് ഭരണകർത്താക്കളുടെ ഔദാര്യമല്ലെന്നും പ്രമുഖ എഴുത്തുകാരൻ വെള്ളിയോടൻ അഭിപ്രായപ്പെട്ടു. അതിനെതിരെ വർത്തമാന കാലത്ത് കേരളത്തിൽ പോലും നേരിടുന്ന ഭീഷണികൾ സമ്മതിച്ചു കൊടുക്കരുത്‌. ഭരണ ഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾക്ക്‌ വേണ്ടി ഓരോ പൗരനും രംഗത്തിറങ്ങാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. “ഫാഷിസ്റ്റ്‌ ഭീഷണിയിലുലയുന്ന ആവിഷ്കാര സ്വാതന്ത്ര്യം” എന്ന തലക്കെട്ടിൽ കലാലയം സാംസ്കാരിക വേദി യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച ‘വിചാര സഭ’യിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ സ്വതന്ത്ര ചിന്തകൾ ആവിഷ്കരിക്കുമ്പോൾ അവരുടെ ജീവന് തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കെ പി രാമനുണ്ണിക്കും ദീപാ നിശാന്തിനും നേരെ ഉണ്ടായ വധഭീഷണി. ഇവിടെ ഹൈന്ദവ ഫാസിസവും ഇസ്‌ലാമിക തീവ്രവാദവും ഒരേ നാണയത്തിന്റെ വിവിധ വശങ്ങളാണെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഛിദ്ര ശക്തികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹ്‌മദ്‌ ഷെറിൻ മോഡറേറ്ററായിരുന്നു .
നിസാർ പുത്തൻപള്ളി , സുബൈർ ബാലുശ്ശേരി , അമീൻ പൊന്നാനി , ഫൈസൽ സി.എ, സിറാജ് കൂരാറ , അസീസ് കൈതപ്പൊയിൽ , അസ്ഫർ മാഹി ,ഹക്കീം ഹസനി എന്നിവർ സംസാരിച്ചു .

Posted Under

Leave a Reply