സാംസ്കാരിക വിചാരധാരയിലേക്ക് വെളിച്ചം വീശി “ഖലം” മിഴിതുറന്നു

കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദിയുടെ പ്രഖ്യാപനവും പദ്ധതി അവതരണവും “ഖലം” എന്ന നാമഥേയത്തിൽ സെൻട്രൽ കേന്ദ്രങ്ങളിൽ പൂർത്തിയായി.
അബ്ബാസിയ്യ താജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രമിൽ പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സാം പൈനമൂട് ഉത്ഘാടനം നിർവ്വഹിച്ചു. സാമൂഹിക സാഹചര്യങ്ങളെ പ്രതിപാധിക്കാതെ ഒരു സാഹിത്യവും പൂർണ്ണമാവുകയില്ല, വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ ഇന്ത്യയിലെ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നതിന് സാഹിത്യങ്ങളുടെ പങ്ക് അവിഭാജ്യ ഘടകമാണെന്നും അദ്ധേഹം പറഞ്ഞു.
ഫഹാഹീൽ ദാറുൽ ഖുർആൻ ഹാളിൽ നടന്ന പ്രോഗ്രാമിൽ പ്രമുഖ സാഹിത്യകാരൻ പ്രേമൻ ഇല്ലത്ത് പ്രഖ്യാപനം നടത്തി. ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ സാംസ്കാരിക മുന്നേറ്റം സാധ്യമാവണമെന്ന് അദ്ധേഹം പറഞ്ഞു. ശുകൂർ മൗലവി ഉത്ഘാടനം നിർവ്വഹിച്ചു.
സാൽമിയ വിസ്ഡം സെന്ററിൽ നടന്ന പ്രോഗ്രാമിൽ പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബഷീർ ബാത്ത പ്രഖ്യാപനം നടത്തി. അധാർമ്മിക മൂല്യങ്ങൾക്ക് വില കൽപിക്കുന്ന കാലത്ത് ധാർമ്മികമായ മൂല്യങ്ങൾ മുറുകെ പിടിച്ച് വായനയെ സജീവമാക്കുക അദ്ധേഹം പറഞ്ഞു. അഹമദ് കെ. മാണിയുർ ഉത്ഘാടനം നിർവ്വഹിച്ചു.
ഫർവാനിയ്യ മെട്രോ ഹാളിൽ നടന്ന പ്രോഗ്രമിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനുമായ തയ്യിൽ അബ്ദുൽ ഫത്താവ് പ്രഖ്യാപനം നടത്തി. എല്ലാരംഗത്തും മൂല്യശോഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കലയും സാഹിത്യവും മൂല്യവത്താവണമെന്നും സമൂഹത്തിൻ്റെ പുരോഗതിക്കനുഗുണമാവുന്ന വിധത്തിൽ വളർച്ച പ്രാപിക്കണമെന്നും അദ്ധേഹം പറഞ്ഞു. എഞ്ചി:അബൂ മുഹമ്മദ് ഉത്ഘാടനം നിർവ്വഹിച്ചു.
വിവിധ സെൻട്രൽ പ്രോഗ്രാമുകളിൽ അബ്ദുള്ള വടകര, അബൂബക്കർ സിദ്ധീഖ് കൂട്ടായി എന്നിവർ പ്രഭാഷണവും ജഅ്ഫർ ചപ്പാരപ്പടവ്, ആബിദ് തിനൂർ, ശിഹാബ് വാണിയന്നൂർ പദ്ധതി അവതരണവും നടത്തി. രാജീവ് ചുണ്ടമ്പറ്റ, സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ബഷീർ അണ്ടിക്കോട്, ബാദുഷ മുട്ടന്നൂർ, റഫീഖ് കൊച്ചന്നൂർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Leave a Reply