യൂത്ത് ഡേ:പ്രഭാഷണ സദസ്സുകൾ സംഘടിപ്പിച്ചു

റിയാദ് :അന്താരാഷ്ട്ര യുവദിനത്തിന്റെ ഭാഗമായി കലാലയം സംസ്‌കാരിക വേദി സൗദിയിലെ വിവിധയിടങ്ങളിൽ പ്രഭാഷണം സംഘടിപ്പിച്ചു. യു എൻ മുന്നോട്ടുവെച്ച യുവത സമാധാനം നിർമിക്കുന്നു എന്ന പ്രമേയത്തിൽ റിയാദ്, ദമ്മാം , ജുബൈൽ, ഹായിൽ സെൻട്രലുകൾക്കു കീഴിൽ മലാസ്, ബത്ത ഈസ്റ്റ് & വെസ്റ്റ് ,ന്യൂ സനായ ,ഒലയ ,ബദിയ ,സിറ്റി , മദീനത്തുൽ ഉമ്മാൽ , ടൗൺ ,ദാന , മിർഖാബ് എന്നീ സെക്ടറുകളിലാണ് പരിപാടി നടന്നത്‌ . സമൂഹത്തിന്റെ ചാലക ശക്തിയായ യുവതയുടെ ക്രയശേഷി രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിൽ വിനിയോഗിക്കപ്പെടണമെന്നു സംഗമം പങ്കുവെച്ചു. സമൂഹത്തിൽ നീതിയും സ്വസ്ഥതയും ലഭിക്കുന്നതിനും അതിലൂടെ സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും യുവതയുടെ പങ്കു അനിവാര്യമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.സൗദി ഈസ്റ്റ് കലാലയം കൺവീനർ സലിം പട്ടുവം ഫൈനാൻസ് കൺവീനർ അഷ്‌റഫ് ചാപ്പനങ്ങാടി , ഇക്ബാൽ വെളിയംകോട് മുസ്തഫ മാസ്റ്റർ മുക്കൂട് എന്നിവർ വ്യത്യസ്ത വേദികളിൽ പങ്കെടുത്തു . സമൂഹത്തോടും രാഷ്ട്രത്തോടും കൂറുപുലർത്തി ഇരകൾക്കൊപ്പം അവസാനം വരെ നിലകൊള്ളുമെന്ന് പ്രതിജ്ഞ ചെയ്താണ് യുവദിന സംഗമങ്ങൾ സമാപിച്ചത്‌…

 

Leave a Reply